കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ടയില്‍നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ഹോളിമരിയ ബസും എറണാകുളത്തുനിന്ന് തുലാപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ മുരിക്കുംവയല്‍ പുത്തന്‍വീട്ടില്‍ സലിമോന്‍ (38), സ്വകാര്യ ബസ് ഡ്രൈവര്‍ പള്ളിക്കത്തോട് മറ്റക്കര സിജോ ജോസഫ് (37), തെങ്കാശി സ്വദേശിനി സിനി (30) പട്ടിമറ്റം സ്വദേശി ആയിഷ (61), ചിറക്കടവ് സ്വദേശി രഞ്ജു (32) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26ാം മൈല്‍ സ്വദേശികളായ സീന (32), രാജേഷ് (38) വിശാഖ് (10), കോതമംഗലം സ്വദേശി ദീപു പ്രസാദ് (27), മുണ്ടക്കയം സ്വദേശി വിഘ്‌നേഷ് (13), റാന്നി സ്വദേശി അഭിലാഷ് കുമാര്‍ (24), എരുമേലി സ്വദേശി ഷമീര്‍ (30), മൂവാറ്റുപുഴ സ്വദേശി വി.എസ്. പ്രദീപ് (40) കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് സജി (24), പാലമ്പ്ര സ്വദേശി തോമസുകുട്ടി (28) എന്നിവരെ 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടക്ടര്‍ മുക്കൂട്ടുതറ സ്വദേശി ഡൊമിനിക് (55), വണ്ടിപ്പെരിയാർ പതിക്കല്‍ റോയി ജോസഫ് (44) വയനാട് സ്വദേശിനികളായ സുലോചന (32), ശാലിനി (20), സാലി (48), കുമളി ഇരുമേടിയില്‍ അപര്‍ണ (30), ചേനപ്പാടി സ്വദേശി രതീഷ് (25), എരുമേലി സ്വദേശികളായ അജിത് (49), രാജീവ് (41), സജിമോന്‍ (26), കാസര്‍കോട് സ്വദേശിനി വത്സമ്മ (50), പീരുമേട് സ്വദേശി ബിബിന്‍ (28), പട്ടുമല സ്വദേശി മനുരാജ് (36), വിഴിക്കിത്തോട് സ്വദേശി ബാബുക്കുട്ടന്‍ (24), പുലിയന്നൂര്‍ സ്വദേശി ഷെന്‍സ് (36) , ഇതര സംസ്ഥാന തൊഴിലാളികളായ മുക്‌സിജിന്‍ (28), പര്‍ദുല്‍ ഇസ്ലാം (20) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.50ന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് മൂന്നാം മൈല്‍ ജങ്ഷനിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് എതിരെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം കെ.ഇ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ക്ഷേത്രനഗരം ശുചിത്വനഗരം പദ്ധതി പ്രഖ്യാപനം ഇന്ന് ഏറ്റുമാനൂര്‍: നഗരസഭയുടെ ആരോഗ്യപരിപാലന പദ്ധതിയായ 'ക്ഷേത്രനഗരം ശുചിത്വനഗരം' ചൊവ്വാഴ്ച നടക്കുന്ന ജലസഭ സെമിനാറില്‍ പ്രഖ്യാപിക്കും. ഏറ്റുമാനൂര്‍ കോണിക്കല്‍ ഭാഗത്ത് ഒരു ഏക്കര്‍ ഏറ്റെടുത്ത് നഗരത്തിലെ മാലിന്യം സംസ്കരിക്കാനുള്ള സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതാണ് ഇതില്‍ പ്രധാനം. ഏറ്റുമാനൂര്‍ നഗരത്തിലെ മുഴുവന്‍ മലിനജലവും പ്ലാൻറിൽ എത്തിച്ച് സംസ്കരിക്കുന്നതിനാല്‍ ഹോട്ടല്‍ മാലിന്യം ഉൾപ്പെടെയുള്ളവയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണമാകും. സംസ്കരണത്തിനുശേഷം ലഭിക്കുന്ന ജൈവവളം നൂറേക്കര്‍ വരുന്ന കൃഷിഭൂമിയില്‍ ഉപയോഗിക്കുകയും ശുദ്ധവെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാനാണ് പരിപാടി. ഇതിനുള്ള വിശദ പദ്ധതി ദേവസ്വം ബോര്‍ഡുമായി സംസാരിച്ച് തയാറാക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. തുമ്പൂര്‍മൂഴി മാതൃകയിലുള്ള മാലിന്യസംസ്കരണത്തിന് പുറമെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. നഗരസഭ ഹാളില്‍ രാവിലെ 11ന് നടക്കുന്ന സെമിനാര്‍ മീനച്ചിലാര്‍-മീനന്തലയാര്‍ നദീ സംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ജോയ് മന്നാമല അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.