വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്​ത്​ രണ്ടരലക്ഷം തട്ടിയ എൻ.സി.പി നേതാവ് അറസ്​റ്റിൽ

കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എൻ.സി.പി നേതാവ് അറസ്റ്റിൽ. കുമരകം കൊഞ്ചുമട നാൽപതിൽ ചിറ ടോണി തോമസാണ് (35) അറസ്റ്റിലായത്. മകൻ ശിവലാലിന് ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം വാങ്ങി വഞ്ചിെച്ചന്നുകാട്ടി കുമരകം സ്വദേശിയായ റിട്ട. അധ്യാപകൻ ബാലസുബ്രഹ്മണ്യൻ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ എയർപോർട്ടിൽ ഗ്രേഡ്-രണ്ട് ജൂനിയർ അസിസ്റ്റൻറ് റാങ്ക് ലിസ്റ്റിൽ ശിവലാലി​െൻറ പേരുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ടോണി ശിവലാലിനെ സമീപിച്ചത്. ഒരു മന്ത്രിയുടെ സഹോദരീപുത്രൻ വിചാരിച്ചാൽ ഇതിലും ഉയർന്ന ജോലി സിയാലിൽ ലഭിക്കുമെന്നും ഇതിനായി പണം നൽകണമെന്നും ശിവലാലിനെ ടോണി വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ ഹോട്ടലിൽ നേരിൽ കാണുകയും ചെയ്തു. പക്ഷേ, ഇയാളുടെ പേര് വ്യാജമാണെന്നും മന്ത്രിയുമായി ബന്ധമില്ലെന്നും പിന്നീടാണ് അറിവായത്. കഴിഞ്ഞവർഷം േമയ്, ജൂലൈ മാസങ്ങളിലായി രണ്ടരലക്ഷം രൂപ മന്ത്രിയുടെ സഹോദരീപുത്രന് കൊടുക്കാനെന്നുപറഞ്ഞ് ടോണി കൈപ്പറ്റി. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാഞ്ഞതിനാൽ ടോണിയോട് പണം തിരികെചോദിച്ചു. ഇതേതുടർന്ന് നവംബർ അഞ്ചിന് ടോണിയുടെ ഭാര്യ നഴ്സായ അശ്വതി രണ്ടരലക്ഷം രൂപയുടെ ചെക്ക് നൽകി. കനറാ ബാങ്കി​െൻറ ഇൗ ചെക്ക് മടങ്ങിയതോടെ ടോണിയുടെ പിതാവ് സഹകരണബാങ്കി​െൻറ ചെക്ക് നൽകി. ഇതും മടങ്ങി. ഇതോടെയാണ് ജില്ല പൊലീസ് മേധാവിക്ക് ബാലസുബ്രഹ്മണ്യൻ പരാതിനൽകിയത്. കേസിൽ ഒന്നാംപ്രതിയാണ് ടോണി. അശ്വതി രണ്ടാംപ്രതിയാണ്. എൻ.സി.പി ഏറ്റുമാനൂർ ബ്ലോക്ക് വൈസ് പ്രസിഡൻറായ ടോണി എൻ.വൈ.സി മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബ്രഹ്മമംഗലം സ്വദേശിയായ ശാരീരികന്യൂനതകളുള്ള സജോ മാത്യുവിൽനിന്ന് ജോലി വാഗ്ദാനം നൽകി 1,10,000 രൂപ കബളിപ്പിച്ചതിന് ഇയാളുടെപേരിൽ കുമരകം പൊലീസിൽ പരാതിയുണ്ട്. വൈകല്യം ഉള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ജോലി വാങ്ങിനൽകാമെന്നുപറഞ്ഞ് ആലപ്പുഴ സ്വദേശിയിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയതിനും കേസുണ്ടെന്ന് കുമരകം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.