എക്​സൈസ്​ സിവിൽ ഓഫിസറുടെ കാർ തകർത്തു

ചങ്ങനാശ്ശേരി: എക്സൈസ് സിവിൽ ഓഫിസറുടെ കാർ ഗുണ്ടകൾ തല്ലിത്തകർത്തു. ചങ്ങനാശ്ശേരി എക്സൈസ് ഓഫിസിലെ സിവിൽ ഓഫിസർ ചങ്ങനാശ്ശേരി നാലുകോടി കുളത്തിൽ സീമ നിവാസിൽ രതീഷ് കെ. നാണുവി​െൻറ വീടിനുമുന്നിൽ പാർക്ക് ചെയ്ത കാറാണ് തിങ്കളാഴ്ച രാത്രി പത്തോടെ ബൈക്കിലെത്തിയ അക്രമിസംഘം തല്ലിത്തകർത്തത്. നാലുകോടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് സംഘങ്ങൾക്കെതിരെ കേസെടുത്ത അന്വേഷണസംഘത്തിലെ അംഗമായിരുന്നു രതീഷ്. ഇതാകാം പ്രകോപനത്തിന് കാരണമെന്ന് കരുതുന്നതായി രതീഷ് പറഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേർ വീടിനോടുചേർന്ന് നാലുകോടി -തിരുവല്ല ബൈപാസിൽ പാർക്ക് ചെയ്ത കാർ കമ്പിവടിക്ക് അടിച്ചുതകർത്ത് രക്ഷപ്പെടുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.