ചങ്ങനാശ്ശേരി: വലിയകുളം-പുതുച്ചിറ റോഡില്‍ പാത്തിക്കമുക്കിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പലതവണ വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും നടപടിയിെല്ലന്ന് പരാതി. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതുമൂലം പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടക്കാരുടെ മേല്‍ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിെൻറ ടാറിങ് ആരംഭിച്ചു. ടാറിങ് പൂര്‍ത്തീകരിക്കുംമുമ്പ് പൊട്ടിയ പൈപ്പ് നന്നാക്കാത്തപക്ഷം വീണ്ടും റോഡ് കുത്തിപ്പൊളിക്കേണ്ടിവരും. പൈപ്പ് നന്നാക്കാത്തപക്ഷം സമീപമുള്ള പേള്‍ ഗാര്‍ഡന്‍, ഗ്രീന്‍ ഗാര്‍ഡന്‍, പ്രത്യാശ, റോസ് ഗാര്‍ഡന്‍ എന്നീ റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ വാട്ടർ അതോറിറ്റിക്കെതിരെ സമരപരിപാടികള്‍ക്ക് ബുള്ളറ്റ് ക്ലബ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് വി.സി. വിജയന്‍, സെക്രട്ടറി സ്‌കറിയ ആൻറണി വലിയപറമ്പില്‍, സ്വാതി കൃഷ്ണന്‍, ജേക്കബ് ചക്കാലമുറിയില്‍, ജോബിന്‍ പുതുപ്പുരക്കൽ, ബിന്‍സു ജേക്കബ്, എം.കെ. രാജു, ബിനോയ് നീലംപേരൂര്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി: മാമ്മൂട്-മാന്നില റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തകിടിയിലാണ് രണ്ടിടത്തായി പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. മല്ലപ്പള്ളിയില്‍നിന്ന് പമ്പ് ചെയ്യുന്ന പൈപ്പ് ലൈനിലാണ് പൊട്ടല്‍. മാമ്മൂട്-മാന്നില റോഡില്‍ നാലിടത്തായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവായി. മാടപ്പള്ളി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് മാന്നിലക്കുന്ന്. കൂവക്കാട് പമ്പ് ഹൗസില്‍നിന്നുള്ള വെള്ളമാണ് കുന്നിന്‍പ്രദേശത്ത് ലഭിക്കുന്നത്. മാമ്മൂട് മുതല്‍ മാന്നിലവരെ മൂന്ന് ടാപ്പുകളാണ് മല്ലപ്പള്ളി കണക്ഷനില്‍നിന്നുള്ളത്. താഴ്ന്ന പ്രദേശത്തുള്ള ഈ പൈപ്പുകളില്‍ വെള്ളമെത്തുന്നത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. പൈപ്പ് പൊട്ടല്‍ പതിവായതുകാരണം മല്ലപ്പള്ളിയില്‍നിന്നുള്ള പൈപ്പ് കണക്ഷനില്‍ വെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചങ്ങനാശ്ശേരി സാഹിത്യസംഗമവും പുസ്തകമേളയും സമാപിച്ചു ചങ്ങനാശ്ശേരി: ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സാഹിത്യസൃഷ്ടികള്‍ക്ക് കഴിയണമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. റേഡിയോ മീഡിയ വില്ലേജ് ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നടന്ന ചങ്ങനാശ്ശേരി സാഹിത്യസംഗമത്തിെൻറയും പുസ്തകമേളയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷതവഹിച്ചു. സെബിന്‍ എസ്. കൊട്ടാരം രചിച്ച 'നേടാം സ്വപ്നങ്ങള്‍ പരിധിയില്ലാതെ' പുസ്തകം മാര്‍ തോമസ് തറയില്‍ സാഹിത്യ അക്കാദമി ചെയര്‍മാനായ വൈശാഖന് നല്‍കി പ്രകാശനം ചെയ്തു. പ്രഫ. തോമസ് കണയംപ്ലാവന്‍, ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി, പ്രഫ. ജയിംസ് മണിമല, ഡോ. ബി. ഇക്ബാല്‍ തുടങ്ങിയവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.