ഉത്സവങ്ങളിലെ ആർഭാടം ഒഴിവാക്കണം -സ്വാമി ചിദാനന്ദപുരി രാമപുരം: ക്ഷേേത്രാത്സവങ്ങളിലെ ആർഭാടം ഒഴിവാക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപധി സ്വാമി ചിദാനന്ദപുരി. രാമപുരം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ നാലാമത് ഭരതശ്രീ അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടിനും ആനകൾക്കുമായി കേരളത്തിലെ ക്ഷേത്രങ്ങളിൽ ഓരോവർഷവും കോടികളാണ് ചെലവാക്കുന്നത്. ഇതിനായി ചെലവഴിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കണം. ക്ഷേത്രങ്ങളിൽ പല കാര്യങ്ങളിലും ശുദ്ധീകരണം ആവശ്യമാണ്. സമൂഹത്തിലെ നന്മകൾ ആദരിക്കുകയും ഉയർത്തിക്കാട്ടുകയും വേണം. ആചാരങ്ങളെ ശുദ്ധമായി പ്രചരിപ്പിക്കണമെന്നും ദുരാചാരങ്ങളെ പിന്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ അവാർഡ് നൽകി. ഭരതസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് പ്രസിഡൻറ് സോമനാഥൻ നായർ അധ്യക്ഷതവഹിച്ചു. മികച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ എം.പി. ശ്രീനിവാസ്, ആശ വർക്കറായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ബിന്ദു എന്നിവരെ അനുമോദിച്ചു. പി.പി. നിർമലൻ, രാജേന്ദ്രൻ പെട്ടകത്താനത്ത്, കെ.എസ്. അജിത് കുമാർ, പി.എൻ. ദിവാകരൻ, പി.എൻ. ആദിത്യൻ, പ്രകാശ് കോച്ചേരിക്കുന്നേൽ, ഡോ. ശ്രീദേവി സലിം, രാജീവ് ഗോപിനാഥ്, കെ.കെ. വിനു, ഹരികൃഷ്ണൻ, ടി.പി. ഷാജി എന്നിവർ സംസാരിച്ചു ഈരാറ്റുപേട്ട പുസ്തകോത്സവം സമാപിച്ചു ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പുസ്തകോത്സവം സമാപന പൊതുസമ്മേളനം നഗരസഭ ചെയർമാൻ ഇൻ ചാർജ് വി.കെ. കബീർ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ആദ്യ പുസ്തകോത്സവം ജനപങ്കാളിത്തംകൊണ്ടും വ്യത്യസ്ത പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വിദ്യാഭ്യാസ സാംസ്കാരിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.പി. നാസർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ ഇസ്മായിൽ കീഴേടം, നിസാർ ഖുർബാനി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.പി. മൻസൂർ, തൽഹ നദ്വി ഹാഷിർ മൗലവി, മുഹമ്മദ് ഷബീബ് ഖാൻ, ഫസിൽ ഫരീദ്, വി.ടി. ഹബീബ്, നസീബ് വട്ടക്കയം, റയിസ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.