ചങ്ങനാശ്ശേരി: പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി-നെടുങ്കണ്ടം റൂട്ടില്‍ സർവിസ് നടത്തുന്ന കെ.ഇ.എം.എസ് ബസിലെ കണ്ടക്ടര്‍ നെടുങ്കണ്ടം പാറത്തോട് മുണ്ടിയെരുമക്കരയില്‍ കൃഷ്ണരാജാണ് (34) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അവിവാഹിതനാണ്. സർവിസ് കഴിഞ്ഞ് രാത്രി നഗരത്തിലെ പെട്രോള്‍ പമ്പില്‍ പാർക്ക് ചെയ്യുന്ന ബസിലാണ് കൃഷ്ണരാജ് പതിവായി കിടക്കുന്നത്. തിങ്കളാഴ്ച പുലർച്ച അഞ്ചിന് ഡ്രൈവർ എത്തുമ്പോള്‍ ബസില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന കൃഷ്ണരാജിനെയാണ് കണ്ടത്. വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്‌കാരം ചൊവ്വാഴ്ച നെടുങ്കണ്ടത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.