തോൽപ്പെട്ടിയിൽ വൻ ലഹരിഗുളിക കടത്ത്

മാനന്തവാടി: തോൽപ്പെട്ടിയിൽ വാഹന പരിശോധനക്കിടെ 11,500 ലഹരി ഗുളികകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി. രാജയെ (44) സി.ഐ ടി. അനിൽകുമാർ, എസ്.ഐമാരായ എം. കൃഷ്ണൻകുട്ടി, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ബംഗളൂരുവില്‍നിന്ന് കോഴിക്കോട് പോകുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിൽ കടത്താൻ ശ്രമിച്ച ലഹരി ഗുളികകളാണ് വാഹന പരിശോധനക്കിടെ തിങ്കളാഴ്ച ഉച്ചയോടെ പിടികൂടിയത്. രണ്ട് ബാഗുകളിലായ് ബർത്തിൽ ഒളിച്ചിച്ച നിലയിലായിരുന്നു ഗുളികകൾ. കോളജ്, സ്കൂളുകൾ, റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തെ പ്രധാന ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ദിപക്കെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വർഷത്തോളമായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. നാലുമാസം മുമ്പ് 1850 പാക്കറ്റ് ലഹരിമരുന്ന് കടത്തിയ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്തു. പ്രതിയെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.