അന്താരാഷ്​ട്ര സഹകരണ സെമിനാർ ഇന്ന്​ സമാപിക്കും

കുന്ദമംഗലം: ലോകത്തി​െൻറ മാറ്റത്തിനനുസരിച്ച് തൊഴിൽ മേഖലയിലെ മാറുന്ന പ്രവണതകളെക്കുറിച്ച് കോഴിക്കോട് െഎ.െഎ.എമ്മിൽ നടക്കുന്ന സഹകരണ സംഘങ്ങളുെട സെമിനാർ ചൊവ്വാഴ്ച സമാപിക്കും. സഹകരണ സ്ഥാപനങ്ങൾ കാലത്തി​െൻറ മാറ്റത്തിനനുസരിച്ച് വൈവിധ്യവത്കരിക്കുന്നതി​െൻറ പാതയിലാണെന്നും ഇത് മനസ്സിലാക്കിക്കൊണ്ട് സഹകരണ മേഖലക്കിണങ്ങിയ നിയമ, നിർവഹണ കാര്യങ്ങൾ, സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള മികച്ച രീതികൾ എന്നിവ അന്താരാഷ്ട്രതലത്തിൽ രൂപപ്പെടുത്തിയെടുക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. സിേമ്പാസിയത്തി​െൻറ ഭാഗമായി വിദ്യാർഥികളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാനായി പ്രത്യേക വിജ്ഞാനവ്യാപന പരിപാടി സംഘടിപ്പിക്കും. സെമിനാറി​െൻറ അവസാന ദിവസമായ ചൊവ്വാഴ്ച വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സംഘം വടകരയിലുള്ള യു.എൽ.സി.സി.എസ് ആസ്ഥാനം സന്ദർശിക്കും. ജനീവയിൽനിന്നുള്ള െഎ.എൽ.ഒ പ്രതിനിധി ഡോ. സൈൽ എസിം, ഭാരതി ബിർള, ഇൻറർനാഷനൽ കോഒാപറേറ്റീവ് അലയൻസ് പ്രതിനിധി ഡോ. ബാലു അയ്യർ, ജപ്പാനീസ് വർക്കർ കോഒാപറേറ്റീവ് യൂനിയൻ ചെയർമാൻ ഒസാമു നക്കാനോ, പ്രഫ. ആൻറണി ജെൺസൺ, ന്യൂകാസ്റ്റൽ യൂനിവേഴ്സിറ്റി ആസ്ട്രേലിയയിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് സന്ദർശനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.