ഇറാഖിലെ ക്രൈസ്തവർക്ക്​ കടുത്ത പീഡനം^ പാത്രിയാർക്കീസ് ബാവ

ഇറാഖിലെ ക്രൈസ്തവർക്ക് കടുത്ത പീഡനം- പാത്രിയാർക്കീസ് ബാവ ഇന്ത്യയിലെ മതസൗഹാർദം പ്രതീക്ഷ പകരുന്നത് തൃശൂർ: കടുത്ത പീഡനകാലത്തിലൂടെയാണ് ഇറാക്കിലെ ൈക്രസ്തവർ കടന്നുപോകുന്നതെന്ന് കൽദായ പാത്രിയാർക്കീസ് മാർ ഗീവർഗീസ് തൃതീയൻ കത്തോലിക്ക ബാവ. വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് സഹോദരിസഭകൾക്ക് കൈകോർത്ത് ഒരുമയോടെ മുന്നോട്ടുപോകാനാവണം. ഏതാനും വർഷം മുമ്പ് ഇവിടെ 15 ലക്ഷത്തോളം ൈക്രസ്തവർ ഉണ്ടായിരുന്നു. ഇപ്പോളത് അഞ്ചു ലക്ഷത്തിൽ താഴെയാണ്. മറ്റുള്ളവർ പ്രാണരക്ഷാർഥം വിദേശരാജ്യങ്ങളിലേക്കു പലായനം ചെയ്തു. ഭീഷണികൾക്കും അരക്ഷിതത്വത്തിനും ഇടയിലാണ് ഞങ്ങളവിടെ ജീവിക്കുന്നത്- കത്തോലിക്ക ബാവ പറഞ്ഞു. ഇന്ത്യൻ സന്ദർശനത്തി​െൻറ സമാപനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായുള്ള സൗഹൃദ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗ്ദാദിൽ ക്രിസ്ത്യൻ ദേവാലയം തകർന്നപ്പോൾ വട്ടംകൂടിയവരിലും പുനർനിർമിക്കാൻ സഹായിച്ചവരിലും മുസ്ലിംകളുമുണ്ടായിരുന്നു. അതൊരു ശുഭസൂചനയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മതസൗഹാർദപരമായ ജീവിതത്തെ കുറിച്ച് മനസ്സിലാക്കുന്നുണ്ടെന്നും കത്തോലിക്ക ബാവ പറഞ്ഞു. കൽദായ സുറിയാനി സഭയിലെ കാലംചെയ്ത തിരുമേനിമാരുടെ ഓർമദിനം ചൊവ്വാഴ്ച ആചരിക്കും. കാൽഡിയൻ സിറിയൻ സ്കൂൾ മൈതാനത്ത് രാവിലെ ഏഴിന് വിശുദ്ധ കുർബാനയും 9.45ന് കല്ലറ പള്ളിയിൽ അന്നീദ ശുശ്രൂഷയും നടക്കും. തുടർന്ന് വലിയ പള്ളി അങ്കണത്തിൽ സമൂഹസദ്യയും, അനുസ്മരണ സമ്മേളനവും, രക്തദാന-നേത്രപരിശോധന ക്യാമ്പും നടക്കും. ഡോ. മാർ അേപ്രം മെത്രാപ്പോലീത്ത, മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുര്യാക്കോസ്, ഇറാക്ക് ബിഷപ്പുമാരായ മാർ അബ്രിസ് യൂഹന്നാൻ, മാർ നർസൈ ബെഞ്ചമിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.