ചീഫ് ജസ്​റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ്​ തള്ളിയ ഉപരാഷ്​ട്രപതിയുടെ നടപടി ഭരണഘടനവിരുദ്ധം ^ഇന്ദിര ജയ്‌സിങ്​

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മ​െൻറ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി ഭരണഘടനവിരുദ്ധം -ഇന്ദിര ജയ്‌സിങ് കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്മ​െൻറ് പ്രമേയ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇന്ദിര ജയ്‌സിങ് പറഞ്ഞു. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംഘടിപ്പിച്ച 'ഹോട്ട് സീറ്റ്' പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് മാത്യു കുഴൽനാടനുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇംപീച്മ​െൻറ് നോട്ടീസി​െൻറ ഗുണദോഷങ്ങൾ പരിശോധിക്കാൻ ഉപരാഷ്ട്രപതിക്ക് അധികാരമില്ല. ഭരണഘടനപ്രകാരം ഇതിനുള്ള അധികാരം സഭക്കാണ്. നോട്ടീസിലെ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭയിൽ ഇംപീച്മ​െൻറ് നോട്ടീസ് പരാജയപ്പെടും. ഉപരാഷ്ട്രപതിക്ക് നോട്ടീസ് നോക്കി അതിലെ ഒപ്പുകൾ പരിശോധിക്കാം. അതിനുശേഷം ചീഫ് ജസ്റ്റിസിന് അയക്കുകയോ മൂന്നംഗ ജഡ്‌ജി പാനലിനെ അന്വേഷണത്തിന് നിയോഗിക്കുകയോ ചെയ്യാം. അല്ലാതെ ഇതി​െൻറ ഗുണദോഷങ്ങൾ വിലയിരുത്താനുള്ള അധികാര പരിധിയില്ലെന്നും അവർ പറഞ്ഞു. ഒരു ജഡ്ജിയുടെ സത്യസന്ധത സംശയങ്ങൾക്ക് അതീതമായിരിക്കണം. സമീപകാല സംഭവവികാസങ്ങൾ കാണിക്കുന്നത് രാജ്യത്തെ നിയമസംവിധാനം വലിയ വെല്ലുവിളികളെ നേരിടുന്നുവെന്നാണ്. പൊതുസമൂഹമല്ല, സുപ്രീം കോടതിയിലെ നാല് അഭിഭാഷകരാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അവർ വിശ്വാസമർപ്പിച്ചത് മാധ്യമങ്ങളെയാണ്. സുപ്രീംകോടതിക്ക് അല്ലാതെ മാധ്യമങ്ങളിലൂടെ രാജ്യത്തിന് മുന്നിൽ അവർ അപ്പീൽ സമർപ്പിക്കുകയായിരുെന്നന്ന് അവർ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ അജണ്ടകൾ കടന്നുകയറിയതുവഴി രാജ്യത്തെ കോടതികൾ വിഷലിപ്തമായി മാറി. ഉത്തരാഖണ്ഡിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ പ്രസിഡൻറുഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം തടഞ്ഞതാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്‌ജി ആക്കാതിരിക്കാനുള്ള കാരണമെന്ന് വ്യക്തമാന്നെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.