ഏറ്റുമാനൂര്‍: നികുതികൾ വർധിപ്പിക്കുമെന്നും കുടിശ്ശിക പിരിവ് കാര്യക്ഷമമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമായി ഏറ്റുമാനൂര്‍ നഗരസഭയുടെ ബജറ്റ്. കഴിഞ്ഞവർഷത്തെ 7.56 കോടി നീക്കിയിരിപ്പും 67.03കോടി വരവും 73.20 കോടി ചെലവും 1.40 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ചാക്കോ ജോസഫ് അധ്യക്ഷതവഹിച്ചു. നഗരസഭക്ക് പുതിയ ഓഫിസ് മന്ദിരം നിർമിക്കുന്നതിന് മൂന്നു കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളം -1,30,93,000, ആരോഗ്യം -1,56,25,000, പൊതുവിദ്യാഭ്യാസം - 82,60,000, വനിത ക്ഷേമം - 23,50,000, എസ്.സി.പി -1,57,00,000, കൃഷി -1,65,65,000, പാര്‍പ്പിടം - 15,35,00,000, ശുചിത്വം -1,90,75,000, പൊതുമരാമത്ത് - 6,33,60,000 എന്നിങ്ങനെയാണ് വിവിധ വികസന പദ്ധതികള്‍ക്കായി തുക വകകൊള്ളിച്ചിട്ടുള്ളത്. വസ്തു നികുതിയായി ഈ വര്‍ഷം 90,98,532 രൂപയും അടുത്ത സാമ്പത്തിക വര്‍ഷം 3,00,00,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ നികുതി യഥാക്രമം 79,87,093 രൂപയും 1,39,50,000 രൂപയും പ്രതീക്ഷിക്കുന്നു. ചന്തകളില്‍നിന്ന് അടുത്ത വര്‍ഷം 75,65,800 രൂപ വരുമാനം പ്രതീക്ഷിക്കുമ്പോള്‍ നഗരസഭയുടെ കച്ചവട സ്ഥാപനങ്ങളില്‍നിന്നും ഇതര വസ്തുക്കളില്‍നിന്നും 1,07,78,500 രൂപയും ലൈസന്‍സ് ഫീസായി 20,00,000 രൂപയും പ്രതീക്ഷിക്കുന്നു. പേരൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് 18 ലക്ഷം രൂപ വകയിരുത്തി. നിർമാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് ഈ തുക. ഹെല്‍ത്ത് സബ് സെൻററുകളുടെ വികസനത്തിനും 18 ലക്ഷം അനുവദിച്ചു. സീവേജ് ട്രീറ്റ്മെൻറ് പ്ലൻറുകള്‍ക്കായി 30 ലക്ഷവും ശ്മശാന നിർമാണം പൂര്‍ത്തിയാക്കാന്‍ 20 ലക്ഷവും ബസ് സ്റ്റാന്‍ഡ് നിർമാണത്തിന് പന്ത്രണ്ടര ലക്ഷവും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷവും വകയിരുത്തി. നികുതി വർധിപ്പിച്ച് വരുമാനം കൂട്ടുക എളുപ്പമല്ലെന്ന് പ്രതിപക്ഷം ഏറ്റുമാനൂര്‍: നികുതി വർധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കും മുമ്പ് വന്‍കിട സ്ഥാപനങ്ങളില്‍നിന്ന് കെട്ടിടനികുതിയിനത്തിലും തൊഴില്‍ നികുതിയിനത്തിലും ലഭിക്കാനുള്ള തുക പിരിച്ചെടുക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പക്കല്‍നിന്ന് മാത്രമാണ് ഇപ്പോള്‍ തൊഴില്‍കരം കൃത്യമായി ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വകാര്യമേഖലയില്‍നിന്ന് തൊഴില്‍കരം പിരിക്കുന്നതില്‍ നഗരസഭ വന്‍വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൊബൈല്‍ ടവറുകളും നഗരസഭ പരിധിയിലെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉൾപ്പെടെ വന്‍കിട കച്ചവടക്കാരും വന്‍നികുതി വെട്ടിപ്പ് നടത്തുന്നതായും ഇവര്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. താലൂക്ക് ആസ്ഥാനമായി മാറുന്ന ഏറ്റുമാനൂര്‍ നഗരത്തിെൻറ വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതല്ല നഗരസഭയുടെ ബജറ്റെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവില്‍ മെഡിക്കല്‍ കോളജിെൻറ കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെൻററാണ് ഏറ്റുമാനൂരിലുള്ളത്. ഇത് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്നതോ പകരം സംവിധാനമോ ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ആരോഗ്യപരിപാലനത്തിനും ശുചിത്വത്തിനും മതിയായ തുക വകയിരുത്തിയിട്ടില്ല. പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ആകെ വക കൊള്ളിച്ചിട്ടുള്ളത് മൂന്ന് കോടിയാണെന്ന് ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.