ചിരട്ടപ്പാൽ ഇറക്കുമതിയിലൂടെ റബര്‍കൃഷി പൂർണമായി ഇല്ലാതാകും ^കെ.എം. മാണി

ചിരട്ടപ്പാൽ ഇറക്കുമതിയിലൂടെ റബര്‍കൃഷി പൂർണമായി ഇല്ലാതാകും -കെ.എം. മാണി കോട്ടയം: ചിരട്ടപ്പാൽ ഇറക്കുമതിയിലൂടെ റബര്‍കൃഷി പൂർണമായി ഇല്ലാതാക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാൻഡേർഡ്സി​െൻറ(ബി.െഎ.എസ്) മാനദണ്ഡങ്ങള്‍ക്ക് കീഴിൽ ഇതിനെ കൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ഇതിനെ ശക്തമായി നേരിടുമെന്നും അേദ്ദഹം പറഞ്ഞു. ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തിനെതിരെ റബര്‍ ബോര്‍ഡിനു മുന്‍പില്‍ കേരള കോണ്‍ഗ്രസ് എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ സമ്മർദങ്ങള്‍ക്കും കര്‍ഷകസമരങ്ങള്‍ക്കുമൊപ്പം നിയമനടപടി സ്വീകരിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിക്കാൻ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിലോക്ക് 50 രൂപയില്‍താഴെയാണ്‌ ചിരട്ടപ്പാലി​െൻറ വില. ഇത് ഇറക്കുമതി ചെയ്താൽ സംസ്ഥാനത്തെ റബർ വില ഇടിയും. ചിരട്ടപ്പാലിന് ബി.െഎ.എസ് മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ്‌ ബി.െഎ.എസ് മാനദണ്ഡങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്‌. ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുമ്പോള്‍ അതിരൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന്‌ പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ തന്നെ വ്യക്തമാക്കുന്നു. നിരവധി സസ്യ രോഗങ്ങളെയും കീടങ്ങളെയും ചിരട്ടപ്പാലിനൊപ്പം വരുന്ന വെള്ളത്തിലൂടെ നാട്ടിലെത്തുമെന്നും എല്ലാ കൃഷികളെയും അത്‌ പ്രതികൂലമായി ബാധിക്കുമെന്നും സാങ്കേതിക വിദഗ്ധര്‍ തെളിവുസഹിതം സര്‍ക്കാറിനെയും റബര്‍ബോര്‍ഡിനെയും അറിയിച്ചതാണ്‌. തായ്‌ലൻഡില്‍ നിയമം മൂലം ചിരട്ടപ്പാൽ ഇറക്കുമതി നിരോധിച്ചതാണ്‌. കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ചിരട്ടപ്പാൽ ഇറക്കുമതി ഒരു കാരണവശാലും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. തോമസ്‌ ചാഴിക്കാടന്‍, ജോബ്‌ മൈക്കിള്‍, വിജി എം. തോമസ്‌, സ്റ്റീഫന്‍ ജോര്‍ജ്‌, സക്കറിയാസ്‌ കുതിരവേലി, ജോസഫ്‌ ചാമക്കാല, ബേബി ഉഴുത്തുവാല്‍, സജി മഞ്ഞക്കടമ്പന്‍, ജോസ്‌ പുത്തന്‍കാല, ഫിലിപ്പ്‌ കുഴികുളം, ജോസ്‌ ടോം, പ്രിന്‍സ്‌ ലൂക്കോസ്‌, പി.എം. മാത്യു, മാത്തുകുട്ടി പ്ലാത്താനം, മാത്തുകുട്ടി ഞായര്‍കുളം, എ.എം. മാത്യു, ഗൗതം എസ്‌. നായര്‍, ബിനോയി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.