കോട്ടയം: ഇരട്ടപ്പാത നിർമാണത്തിനുള്ള ഭൂമി എറ്റെടുക്കലിൽ റെയിൽവേ ന്യായവില നിഷേധിക്കുന്നതായി പരാതി. മുട്ടമ്പലം വില്ലേജിലെ നൂറോളം കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കലാണ് ന്യായവിലയെച്ചൊല്ലിയുള്ള തർക്കത്തിെൻറപേരിൽ ആറുവർഷമായി തടസ്സപ്പെട്ടിരിക്കുന്നത്. തൊട്ടുത്തഭൂമിക്ക് സെൻറിന് 20 ലക്ഷം രൂപവരെ വിലനിശ്ചയിച്ച് ആധാരം നടന്നപ്പോൾ റെയിൽവേക്ക് വിട്ടുനൽകുന്ന ഭൂമിക്ക് സെൻറിന് ആറുലക്ഷത്തിൽ താഴെ മാത്രം നഷ്ടപരിഹാരം നൽകാനുള്ള നടപടിക്കെതിരെ മന്ത്രി ജി. സുധാകരനും സതേൺ റെയിൽവേ മാനേജർ ആർ.കെ. കുൽശ്രേഷ്ഠക്കും ഭൂവുടമകൾ പരാതി നൽകി. കോട്ടയം കഞ്ഞിക്കുഴിയിലെ മേൽപാലം നിർമാണം ഉൾപ്പെടെ പ്രവൃത്തികൾക്കുള്ള ഭൂമി ഏറ്റെടുക്കലാണ് പ്രതിസന്ധിയിലായത്. സ്ഥലമെടുപ്പിന് 2011ൽ വിജ്ഞാപനം വന്നതുമുതൽ സ്വന്തം ഭൂമിയിൽ നിർമാണം നടത്താനോ വിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. 2012ൽ ജില്ല ലെവൽ പർച്ചേസിങ് കമ്മിറ്റി ഭൂമിയുടെ ഉടമകളുമായി ചർച്ചനടത്തിയെങ്കിലും ന്യയവില ഉണ്ടാകാതിരുന്നതിനെ ത്തുടർന്ന് തീരുമാനമായില്ല. തർക്കം പരിഹരിച്ച് ഭൂമി ഏറ്റെടുക്കലിന് ഉദ്യോഗസ്ഥർ താൽപര്യമെടുക്കാതിരുന്നതിനെത്തുടർന്നാണ് പ്രതിസന്ധി നീണ്ടതെന്ന് ഉടമകൾ പറയുന്നു. 2012ൽ ഭൂമി എടുക്കുന്നതിന് അവാർഡ് പാസാക്കായിരുെന്നുങ്കിൽ നിർമാണജോലി നേരേത്ത പൂർത്തിയാക്കാൻ റെയിൽവേക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. 2011ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ സമയം കഴിഞ്ഞതിനാൽ 2014ൽ അസാധുവായി. പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാതെയുള്ള നടപടി സ്ഥലമുടകൾക്ക് അർഹതപ്പെട്ട പലിശയടക്കമുള്ള ആനുകൂല്യം നിഷേധിക്കുന്നതിനാണ്. ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരത്തിനുപുറമെ പുനരധിവാസപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ തയാറാകാത്ത റെയിൽവേ പട്ടികജാതി-വർഗ കോളനികളെ കുടിയൊഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും അവഗണിക്കുകയാണെന്ന ആരോപണവുമുണ്ട്. നോട്ടിഫിക്കേഷൻ തീയതി മുതൽ അവാർഡ് പാസാക്കുന്നതുവരെ 12ശതമാനം പലിശ, സമാന സ്വഭാവമുള്ള ആധാരത്തിെൻറ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വില, പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 28ാം വകുപ്പ് രണ്ടുമുതൽ എട്ടുവരെ നഷ്ടപരിഹാരത്തിെൻറ ആകെതുകയുടെ നൂറുശതമാനം സൊലേഷ്യമായി നൽകുക, കുടുംബത്തിലെ ഒരംഗത്തിന് ജോലി അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, കുടിയൊഴിപ്പിക്കുന്ന കുടുംബത്തിന് അയ്യായിരം രൂപ ഗതാഗതച്ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്ട്രേഷൻ നിരക്കോ ആദായനികുതിയോ ഇരകളിൽനിന്ന് ഇൗടാക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ അധികൃതർ പാലിക്കണമെന്നാണ് ഭൂമി വിട്ടുനൽകുന്നവരുടെ ആവശ്യം. ഇതിനായി സക്കീർ ഹുസൈൻ പ്രസിഡൻറായി ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു. സ്‌കൂളില്‍ വിതരണം നടത്തിയ അരി ചെള്ള് നിറഞ്ഞതെന്ന് ആക്ഷേപം എരുമേലി: സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കിയ അരിയില്‍ ചെള്ള് നിറഞ്ഞതെന്ന് ആക്ഷേപം. എരുമേലി വലിയകാടായില്‍ സന്തോഷാണ് മക്കള്‍ക്ക് ലഭിച്ച അരി ചെള്ള് നിറഞ്ഞതെന്ന പരാതിയുമായി രംഗത്തെത്തിയത്. എരുമേലി ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ നാലിലും മൂന്നിലും പഠിക്കുന്ന മക്കള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ച അരിയിലാണ് ചെള്ളാണെന്ന പരാതിയുമായി സ്‌കൂളില്‍ എത്തിയത്. സര്‍ക്കാർ ഉത്തരവ് പ്രകാരമാണ് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിക്കും നാല് കിലോവീതം അരി സൗജന്യമായി നല്‍കിയത്. സ്‌കൂളില്‍ അരി സൂക്ഷിച്ചിരുന്ന മുറിയില്‍ നിറയെ ചെള്ളായിരുെന്നന്നും വേപ്പില വിതറിയാണ് അരി ഇവിടെ സൂക്ഷിച്ചിരുന്നതെന്നും സന്തോഷ് പറയുന്നു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. അപകടത്തിൽ കാർ യാത്രക്കാകർ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലയോലപ്പറമ്പ് ആശുപത്രി കവലക്ക് സമീപം ബുധനാഴ്ച പുലർച്ച 1.30നാണ് അപകടം. എറണാകുളത്ത് പോയി മടങ്ങിവന്ന ആയാംകുടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിെൻറ ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്ന് പറയുന്നു. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞതിനാൽ സമീപ പ്രദേശങ്ങളിലെ വൈദ്യുതിബന്ധവും തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.