തൊടുപുഴ: അരിക്കുഴ കൃഷിഫാമിന് സമീപം തൊടുപുഴയാറിെൻറ മേതലപ്പാറ ഭാഗത്താണ് പുറപ്പുഴ കുടിവെള്ള പദ്ധതി പൂർത്തിയായത്. 30 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ പ്രതിദിനം 80 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറിെൻറ നിർമാണം പൂർത്തിയായതോടെ മണക്കാട്, പുറപ്പുഴ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പ്രയോജനപ്പെടും. പദ്ധതിയോടനുബന്ധിച്ച് മണക്കാട് പഞ്ചായത്തിലെ പച്ചൂർ, താമല, മുടക്കൊല്ലി, മുണ്ടൻമല, ഉന്നക്കാട്ടുമല, പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി, കുണിഞ്ഞി, നെടുമ്പാറ എന്നിവിടങ്ങളിലാണ് ടാങ്കുകളുടെ നിർമാണം പൂർത്തിയായത്. അരിക്കുഴയിൽനിന്ന് ശുദ്ധീകരിച്ച വെള്ളം പുതുതായി സ്ഥാപിച്ച മെയിൻ ലൈനിലൂടെ ടാങ്കുകളിലെത്തും. മണക്കാട് പഞ്ചായത്തിൽ 125 കിലോമീറ്റർ പ്രദേശത്തും പുറപ്പുഴ പഞ്ചായത്തിൽ 70 കിലോമീറ്റർ പ്രദേശത്തും വിതരണ ലൈനുകൾ സ്ഥാപിച്ചാണ് കമീഷൻ െചയ്തത്. മണക്കാട് പഞ്ചായത്തിൽ 19 പൊതുടാപ്പും പുറപ്പുഴ പഞ്ചായത്തിൽ 18 പൊതുടാപ്പും പ്രവർത്തനസജ്ജമാക്കി. നെടുമ്പാറ ടാങ്ക് 4.5 ലക്ഷം ലിറ്ററും കുണിഞ്ഞി ടാങ്ക് 1.6 ലക്ഷം ലിറ്ററും കൊടുകുത്തി ടാങ്ക് 90,000 ലിറ്ററും സംഭരണ ശേഷിയുള്ളതാണ്. നിലവിലെ ചുണ്ടേക്കാട് ടാങ്കിൽ 60,000 ലിറ്റർ വെള്ളം ശേഖരിക്കാനാകും. പദ്ധതിയോടനുബന്ധിച്ച് മേതലപ്പാറയിൽ 400 കെ.വിയുടെയും 160 കെ.വിയുടെയും രണ്ട് ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു. പദ്ധതി കമീഷൻ ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലെയും ഉയർന്ന പ്രദേശങ്ങളിലടക്കം കുടിവെള്ളവിതരണം സുഗമമാകും. വിവാഹം കുടയത്തൂർ: കുടയത്തൂർ ചക്കിയാനി കുന്നേൽ മുഹമ്മദ് ബഷീറിെൻറയും സൈനബയുടെയും മകൻ സാലിഹും ഈരാറ്റുപേട്ട നടക്കൽ പ്ലാമൂട്ടിൽ അബ്ദുൽ വഹാബിെൻറയും സഫിയ വഹാബിെൻറയും മകൾ നൗറിൻ ഫാത്തിമയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.