നെടുങ്കണ്ടം ഇൻഡോർ സ്​റ്റേഡിയം പച്ചടിയിലെ കുരിശുപാറയിൽ

നെടുങ്കണ്ടം: ജില്ല മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിനുള്ള സ്ഥലം നെടുങ്കണ്ടം പച്ചടിയിലെ കുരിശുപാറയിൽ. നെടുങ്കണ്ടം, കോമ്പയാർ, പച്ചടി എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങൾ പരിശോധിച്ചതിൽനിന്നാണ് കുരിശുപാറയിലെ സ്ഥലം കണ്ടെത്തിയത്. കായിക യുവജന കാര്യാലയം സ്പോർട്സ് എൻജിനീയറിങ് വിങ്ങാണ് സ്ഥലപരിശോധന നടത്തിയത്. പച്ചടി കുരിശുപാറയിലെ സ്വകാര്യ വ്യക്തിയുടെ ആറേക്കർ സ്ഥലമാണ് തെരഞ്ഞെടുത്തത്. 40 കോടി മുതൽമുടക്കിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. നെടുങ്കണ്ടം-അങ്കമാലി സംസ്ഥാന പാതക്ക് സമീപമുള്ളതും വൈദ്യുതി സൗകര്യവും ജലലഭ്യതയും നിരപ്പുള്ളതുമായ സ്ഥലമായതിനാലാണ് കുരിശുപാറയിലെ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം. കൂടാതെ ഇവിടം സ്വാഭാവിക ലെവൽ റോഡിന് മുകളിലുമാണ്. മാത്രവുമല്ല ഭാവിയിൽ കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ സമീപത്ത് സ്ഥലം ലഭിക്കാനുള്ളതും കാരണമായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. ഇടതു സർക്കാറി​െൻറ ആദ്യ ബജറ്റിൽ തന്നെ നെടുങ്കണ്ടത്ത് ഇൻഡോർ സ്റ്റേഡിയം അനുവദിച്ചിരുന്നു. മറ്റ് നടപടി പൂർത്തിയാകുന്ന മുറക്ക് സ്റ്റേഡിയം നിർമാണത്തിന് ആരംഭം കുറിക്കും. നെടുങ്കണ്ടം കിഴക്കേ കവലയിലെ ഹൈ ആൾട്ടിറ്റ്യൂഡ് അത്ലറ്റിക് സ്റ്റേഡിയം പൂർത്തിയാകുന്നതിനൊപ്പം മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം കൂടി വരുന്നതോടെ ഹൈറേഞ്ചിലെ കായിക കുതിപ്പിന് പുത്തനുണർവാകും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ജലസേചനത്തിനും മാലിന്യസംസ്കരണത്തിനും മുൻതൂക്കം നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിൽ 140 കോടിയുടെ ബജറ്റ് വൈസ് പ്രസിഡൻറ് ഷേർളി വിൽസൻ അവതരിപ്പിച്ചു. സേവന സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ജലസേചനം, മാലിന്യ സംസ്കരണം, ടൂറിസം, ആരോഗ്യം, ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, ഭവനിർമാണം, വനിത ശിശുക്ഷേമം, വൃദ്ധർ, വികലാംഗർ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ എന്നിവരുടെ ക്ഷേമപ്രവർത്തനങ്ങൾ, എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, ഗതാഗത സൗകര്യ വികസനം എന്നീ മേഖലകൾക്കാണ് കൂടുതൽ പരിഗണന. നെടുങ്കണ്ടം, രാജാക്കാട്, തൂക്കുപാലം, രാമക്കൽമേട് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോട് ചേർന്ന് അമ്മവീടൊരുക്കും. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്നതിനും സൗകര്യവും ടോയ്ലറ്റ് സംവിധാനവും മാതൃഭവനങ്ങളിൽ ഉണ്ടാകും. സ്വയംസഹായ സംഘങ്ങൾ കാര്യക്ഷമമാക്കുന്നതിന് ആടുഗ്രാമം പദ്ധതി നടപ്പാക്കും. ഏഴ് പഞ്ചായത്തുകളിലുള്ള കിടപ്പുരോഗികൾക്ക് അവരുടെ വീടുകളിൽ പോയി പരിചരണം നൽകുന്നതിനും വാട്ടർ ബെഡ്, മരുന്നുകൾ എന്നിങ്ങനെയുള്ള പരിചരണങ്ങൾക്കായി അഞ്ചുലക്ഷം രൂപയും നീക്കിവെച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് 7.46 കോടി, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അഞ്ച് കോടി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 7.97 കോടി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് 5.94 കോടി, സേനാപതി ഗ്രാമപഞ്ചായത്ത് 4.91 കോടി, രാജകുമാരി ഗ്രാമപഞ്ചായത്ത് 7.38 കോടി, രാജാക്കാട് ഗ്രാമപഞ്ചായത്ത് 5.09 കോടി എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളുടെ 2018-19 വർഷത്തെ ലേബർ ബജറ്റ്. സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തൊടുപുഴ: സ്പോർട്സ് ആൻഡ് ഗെയിംസ് വെൽെഫയർ അസോസിയേഷൻ ജില്ല ഫുട്ബാൾ അസോസിയേഷ​െൻറയും അറക്കുളം സ​െൻറ് ജോസഫ് കോളജി​െൻറയും തൊടുപുഴ ന്യൂമാൻ കോളജി​െൻറയും സഹകരണത്തോടെ സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ രണ്ടുമുതൽ മേയ് 15വരെ അഞ്ച് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടും അറക്കുളം സ​െൻറ് ജോസഫ് കോളജ് ഗ്രൗണ്ടുമാണ് പരിശീലന സ്ഥലങ്ങൾ. സേഫ് പ്രേ പ്രോഗ്രാം ഡോ. മാത്യു വെമ്പിള്ളി, ഡോ. സുരേഷ് കുട്ടി, ഡോ. മിനി മോഹൻ, ഡോ. സതീഷ് വാര്യർ, ഡോ. അജീഷ് ടി. അലക്സ്, ഡോ. ഹെന്ന ആൻ പോൾ എന്നിവർ ക്ലാസുകൾ നയിക്കും. അന്വേഷണങ്ങൾക്കും അഡ്മിഷനും വേണ്ടി അസോസിയേഷൻ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 9496502248.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.