ദേവികുളം പഞ്ചായത്തി​ലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക 20 ലക്ഷം

മൂന്നാര്‍: ദേവികുളം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക 20 ലക്ഷത്തിലധികം. ടൂറിസം വകുപ്പിനുകീഴിലെ യാത്രാനിവാസാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. ലക്ഷങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കാൻ ദേവികുളം പഞ്ചായത്ത് തുടരെ നോട്ടീസയച്ചിട്ടും നടപടിയില്ല. കുടിശ്ശികയടക്കാൻ തയാറാകാത്ത ഓഫിസുകള്‍ക്കെതിരെ ജപ്തിയടക്കം കർശന നടപടിക്കൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍. ദേവികുളം ഗ്രാമപഞ്ചായത്തി​െൻറ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 12 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വീഴ്ചവരുത്തിയത്. 2013മുതല്‍ 2017വരെ നികുതിയടക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പലവട്ടം നോട്ടീസ് നല്‍കിയിരുന്നു. യാത്രാനിവാസ് അടക്കാനുള്ളത് അഞ്ചരലക്ഷം രൂപയാണ്. ദേവികുളം ആര്‍.ഡി ഒാഫിസ്-ഒരുലക്ഷത്തി പതിനായിരം, താലൂക്ക് ഓഫിസ്-80000, സർവേ ഓഫിസ് -37000, വനം വകുപ്പ് ഒാഫിസ്-35000, പൊലീസ്-55000, ദേവികുളം സബ് ജയില്‍-32000 എന്നിങ്ങനെ നീളുന്നു കുടിശ്ശിക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുടക്കമില്ലാതെ നികുതി അടക്കുന്നത് ദേവികുളം കോടതിയും സബ് രജിസ്ട്രാർ ഓഫിസും മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.