പത്തനംതിട്ട: 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നഗരസഭ വികസന സെമിനാർ കിഴക്കേടം മറിയം കോംപ്ലക്സിൽ നഗരസഭ ചെയർപേഴ്സൻ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. റജീന ഷരീഫ്, അരവിന്ദാക്ഷൻ നായർ, വത്സൻ ടി. കോശി, വി. മുരളീധരൻ, വി.എ. ഷാജഹാൻ എന്നിവർ സംസാരിച്ചു, സിന്ധു അനിൽ, എബൽ മാത്യു, ബീന ഷരീഫ്, പി.കെ. അനീഷ്, അശോക് കുമാർ, വി.ആർ. ജോൺസൺ, കെ. ജാസിംകുട്ടി, ബിജിമോൾ മാത്യു, ഷൈനി ജോർജ്, സുശീല പുഷ്പൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ സെക്രട്ടറി കരട് പ്രമേയം അവതരിപ്പിച്ചു. മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ 27 മുതല്‍ തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയെൻറയും സമീപ യൂനിയനുകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന 10ാമത് മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ 27 മുതല്‍ ഏപ്രില്‍ രണ്ടുവരെ മനക്കച്ചിറയില്‍ നടക്കും. ഭൂമിപൂജയും കാല്‍നാട്ടും 15ന് രാവിലെ 9.30ന് കോടുകുളഞ്ഞി വിശ്വധര്‍മ മഠാധിപതി സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ രക്ഷാധികാരി പി.എസ്. വിജയൻ, ചെയര്‍മാന്‍ ബിജു ഇരവിപേരൂർ, ജനറല്‍ കണ്‍വീനര്‍ അനില്‍ എസ്. ഉഴത്തിൽ, കണ്‍വീനര്‍ രവീന്ദ്രന്‍ ഏഴുമറ്റൂർ, യൂനിയന്‍ വനിത സംഘം ചെയര്‍പേഴ്സൻ അംബിക മോഹൻ, കണ്‍വീനര്‍ സുധാഭായി, ധര്‍മസേന ചെയര്‍മാന്‍ ഗിരീഷ് മല്ലപ്പള്ളി, കണ്‍വീനര്‍ രാജേഷ് മേപ്രാൽ, യൂത്ത് മൂവ്മെൻറ് ചെയര്‍മാന്‍ രാജേഷ് ശശിധരൻ, കണ്‍വീനര്‍ ജിതിന്‍ പി. ഷാജി, സൈബര്‍സേന കോഒാഡിനേറ്റര്‍ സരസന്‍ ഓതറ, കണ്‍വീനര്‍ അശ്വിന്‍ ബിജു, വൈദിക സമിതി കോഒാഡിനേറ്റര്‍ സുജിത്ത് ശാന്തി എന്നിവര്‍ പങ്കെടുക്കും. പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ അടൂർ: ടി.വി കാണാൻപോയ ഏഴു വയസ്സുകാരനെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കടമ്പനാട് വടക്ക് തോയിപ്പാട്ട് ചരുവിള കിഴക്കേതിൽ സുനിലിനെതിരെയാണ് (34) ഏനാത്ത് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. പീഡനത്തിനിരയായ ബാലൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.