കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ ഞായറാഴ്ച കാതോലിക്ക ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36ാം ഞായാറാഴ്ച നടക്കുന്ന ദിനാചരണത്തിെൻറ ഭാഗമായി 30 ഭദ്രാസനങ്ങളിലെയും പള്ളികളിൽ കാതോലിക്കേറ്റ് പതാക ഉയർത്തും. തുടർന്ന് സഭക്കുവേണ്ടിയുളള പ്രത്യേക പ്രാർഥന, ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നിർധനരുടെ ഉന്നമനത്തിനും വൈദികരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുളള കാതോലിക്ക ദിന പിരിവുശേഖരണം എന്നിവ നടക്കും. സഭാതല കാതോലിക്ക ദിനാചരണത്തിെൻറ ഭാഗമായി ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പരുമല സെമിനാരിയിൽ വിവാഹസഹായ വിതരണം നടത്തും. ഭവനനിർമാണ സഹായം, വിവാഹസഹായം, നിർധനർക്ക് വാർധക്യകാല പെൻഷൻ, ചികിത്സസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധ കർമപദ്ധതികൾക്കായി 10 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കാതോലിക്ക ദിന പിരിവ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.