ഇന്ന്​ വനിതദിനം: ആദിവാസി നഴ്​സിന്​ ദിവസവേതനം 175 രൂപ

പത്തനംതിട്ട: ഇൗ വനിത ദിനത്തിലും ജസീന്ത പതിവുപോലെ ജോലിക്കുപോകും, ആരോടും പരിഭവമില്ലാതെ. അല്ലെങ്കിൽ തന്നെ, പ്രാക്തന ഗോത്രവർഗ വിഭാഗമായ കാട്ടുനായ്ക്കർ സമുദായത്തിൽ പിറന്ന ജസീന്തക്ക് ആരോടും പരിഭവമില്ല. ഒപ്പം ജോലിചെയ്യുന്നവർ കൈനിറയെ പണം വാങ്ങുേമ്പാൾ അർഹതപ്പെട്ടതിൻറ നാലിലൊന്നുപോലും ഇവർക്ക് കിട്ടുന്നില്ല. ആരോഗ്യവകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി 1990മുതൽ ജോലിചെയ്യുന്ന ഇവർക്ക് ലഭിക്കുന്നത് ദിവസം 175 രൂപ മാത്രം. പട്ടികവർഗ പ്രമോട്ടർക്കും പാർട്ട് ടൈം സ്വീപ്പർക്കുമൊക്കെ ഇതി​െൻറ ഇരട്ടിയിലേറെ നൽകുേമ്പാഴാണ് ഇൗ വയനാട്ടുകാരിയുടെ ദുരവസ്ഥ. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറ ഹെൽത്ത് സ​െൻററിലാണ് ജസീന്ത ജോലി ചെയ്യുന്നത്. 1990ൽ കോഴിക്കോട് ഹെൽത്ത് സ്കൂളിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് പുൽപള്ളി പ്രാഥമിക ാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക നിയമനം ലഭിച്ചു. രണ്ടുവർഷം അവിടെ ജോലിചെയ്തു. പിന്നീട് 1999വരെ കണ്ണൂർ ജില്ലയിൽ താൽക്കാലിക ജോലി. 2001 ഒക്ടോബറിലാണ് ഇവരെ തണ്ണിത്തോട് ആരോഗ്യകേന്ദ്രത്തിലേക്ക് താൽക്കാലികമായി നിയമിച്ചത്. 2004മുതൽ ദിവസം 175 രൂപ പ്രകാരം 23 ദിവസത്തേക്ക് ജോലി നൽകിത്തുടങ്ങി. ഇടക്ക് പിരിച്ചുവിെട്ടങ്കിലും കോടതി ഉത്തരവിനെത്തുടർന്നാണ് ഇപ്പോൾ തുടരുന്നത്. ഇടക്ക് പി.എസ്.സി പരീക്ഷകൾ എഴുതിയെങ്കിലും സപ്ലിമ​െൻററി ലിസ്റ്റിലായിരുെന്നന്ന് ജസീന്ത പറയുന്നു. എന്നാൽ, പ്രാക്തന ഗോത്രവർഗത്തിൽെപടുന്ന ഇവർക്ക് എങ്ങനെ നിയമനം കിട്ടാതെപോയെന്ന് അറിയില്ല. കാട്ടുനായ്ക്കർ വിഭാഗത്തിൽനിന്ന് വേറെയാരും ജൂനിയർ പി.എച്ച് നഴ്സായി ജോലിയിൽ ഇല്ലെന്നാണ് ഇവർ പറയുന്നത്. ഭർത്താവ് കുറുമ സമുദായത്തിൽനിന്നാണ്. രോഗിയാണ് ഇദ്ദേഹം. രണ്ടു കുട്ടികളും പഠിക്കുന്നു. കിട്ടുന്ന 4,000 രൂപയാണ് ഏക ആശ്രയം. സർക്കാറിനും പട്ടികജാതി, ഗോത്രവർഗ കമീഷനും നിവേദനങ്ങൾ നൽകിയെങ്കിലും ഫലമില്ല. സർവിസ് അവസാനിക്കാനും അധികനാളില്ല. സ്ഥിരം നിയമനം അല്ലാത്തതിനാൽ പെൻഷനും ഉണ്ടാകില്ല. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.