ചെറുതോണി: ആഡംബര വാഹനത്തിൽ വ്യാജ ബോർഡ് െവച്ച് ഇടുക്കി ചെറുതോണി ഡാമിെൻറ അതി സുരക്ഷമേഖലയിൽ അതിക്രമിച്ചുകയറിയ സി.പി.എം ഗ്രാമപഞ്ചായത്ത് അംഗത്തെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ചെറുതോണി ഡാമിെൻറ അടിഭാഗത്തെ ചെക്ക് പോസ്റ്റ് കടന്നപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെംബർ കോട്ടക്കുപുറത്ത് അമൽ ജോസ് (36), ആലപ്പുഴ വെൺമണി കൊഴുവല്ലൂർ ഐശ്വര്യ ഭവനിൽ ശ്യാം വിശ്വംഭരൻ (27), തടിയമ്പാട് മഞ്ഞപ്പാറ മാതേക്കൽ ക്രിസ്റ്റോ ജോഷി (20) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു പ്രതികൾ മൂവരുമെന്ന് പൊലീസ് പറഞ്ഞു. ചെറുതോണി ഡാമിെൻറ താഴ്ഭാഗത്ത് ചെക്ക് പോസ്റ്റ് വഴി ഇവർ അകത്തുകയറി. കാര്യം തിരക്കിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി പൊലീസുകാരോട് താൻ ഡി.ജി.പി റാങ്കിലുള്ള വ്യക്തിയാണെന്നും സല്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കാറിൽനിന്ന് പുറത്തിറങ്ങിയ അമൽ ഡ്യൂട്ടി പൊലീസുകാരെൻറ കോളറിൽ പിടിച്ചുവലിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മറ്റ് പൊലീസുകാർ ചേർന്ന് പ്രതികളെ തടഞ്ഞുെവച്ച ശേഷം ഇടുക്കി പൊലീസിൽ അറിയിച്ചു. 'ൈട്രബൽ ഡിപ്പാർട്മെൻറ് ചെയർമാൻ' എന്ന ബോർഡുെവച്ച കാറിലാണ് ഇവർ എത്തിയത്. അമൽ ജോസ് ഇതിനുമുമ്പും ഇത്തരം നിരവധി തട്ടിപ്പുകൾ നടത്തിയതായി പരാതിയുണ്ട്. രണ്ടുമാസം മുമ്പ് മൂന്നാറിലെത്തി മനുഷ്യാവകാശ കമീഷൻ അംഗം എന്ന് പരിചയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചിരുന്നു. മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ രാഷ്ട്രീയക്കാർ ഇടപെട്ട് കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ഇയാൾ വാഴത്തോപ്പ് പഞ്ചായത്ത് അംഗമായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.