മെത്രാന്‍ കായല്‍ കൊയ്ത്തുത്സവം നാളെ

കുമരകം: മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച വൈകുന്നേരം നാലിന് കരിയില്‍ പാലത്തിനു സമീപം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എം.പി വിശിഷ്ടാതിഥിയായിരിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ പദ്ധതി വിശദീകരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന ബിനു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, കുമരകം ഗ്രാമപഞ്ചായത്ത് എ.പി. സലിമോന്‍, ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലതല അദാലത് 13ന് കോട്ടയം: സംസ്ഥാന യുവജന കമീഷ​െൻറ ജില്ലതല അദാലത് 13ന് രാവിലെ 11 മുതല്‍ കോട്ടയം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമി​െൻറ നേതൃത്വത്തില്‍ പരാതികള്‍ പരിഗണിക്കും. 18-40 മധ്യേ പ്രായമുള്ളവർക്ക് പരാതികള്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. വാക്-ഇൻ ഇൻറർവ്യൂ 12ന് കോട്ടയം: സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസണ്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ആർ.ഡി.ഒയുടെ കാര്യാലയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. പ്രായം 18-35. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, വേഡ് പ്രോസസിങ്ങിൽ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പുകളുമായി മാര്‍ച്ച് 12ന് ഉച്ചക്ക് 12ന് കോട്ടയം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ലോക വൃക്ക ദിനാചരണം ഗാന്ധിനഗർ: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഒമ്പത്, പത്ത് തീയതികളിൽ മെഡിക്കൽ കോളജ് ആശുപത്രി പി.ടി.എ ഹാളിൽ വനിത ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. മെഡിക്കൽ കോളജിലെയും ആശുപത്രികളിലെയും വനിത ജീവനക്കാർ, കുട്ടികളുടെ ആശുപത്രി, നഴ്സിങ് കോളജ്, ഡ​െൻറൽ കോളജ്, ഫാർമസി കോളജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോററ്റി, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിലെ വനിതകൾക്കായാണ് ക്യാമ്പ്. കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുക്കും. നെഫ്രോളജി മേധാവി ഡോ. കെ.പി. ജയകുമാർ നേതൃത്വം നൽകുമെന്ന് കൺവീനർ കെ.സാബു അറിയിച്ചു. കലാഭവൻ മണി അനുസ്മരണ സമ്മേളനവും കലാസന്ധ്യയും കുറവിലങ്ങാട്: കലാഭവൻ മണി കുറവിലങ്ങാട് ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ 10ന് കലാഭവൻ മണിയുടെ രണ്ടാമത് അനുസ്മരണ സമ്മേളനവും കലാസന്ധ്യയും നടത്തും. വൈകീട്ട് മൂന്നിന് കുറവിലങ്ങാട് ൈപ്രവറ്റ് ബസ് സ്റ്റാൻഡിൽ കലാഭവൻ മണി നാടൻപാട്ട് മത്സരം നടക്കും. ആറിന് അനുസ്മരണ സമ്മേളനം ജോസ്കെ. മാണി എം.പി നിർവഹിക്കും. കെ. സുരേഷ്കുറുപ്പ് എം.എൽ.എ അവാർഡ് വിതരണവും മോൻസ് ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണവും നടത്തും. സി.കെ. ആശ എം.എൽ.എ മാധ്യമ അവാർഡ് നൽകും. അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി നിർവഹിക്കും. ഫൗണ്ടേഷൻ രക്ഷാധികാരി എം.എൻ. രമേശൻ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.