നാലുപേരെ സസ്‌പെൻഡ്​​ ചെയ്തു ന്യൂമാന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

തൊടുപുഴ: സംഘടന മാറിയതിനെച്ചൊല്ലിയുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജ് അങ്കണത്തില്‍ ഏറ്റുമുട്ടലിൽ കലാശിച്ചു. ന്യൂമാന്‍ കോളജിലെ രണ്ടും മൂന്നും വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അമ്പാടി മോഹനനെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിെച്ചന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. വിന്‍സ​െൻറ് നെടുങ്ങാട്ട് പറഞ്ഞു. മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന ഏതാനും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ കെ.എസ്.യുവില്‍ ചേര്‍ന്നതി​െൻറ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതി​െൻറ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടൽ. പുറത്ത് നിന്നെത്തിയ എസ്.എഫ്‌.ഐ പ്രവര്‍ത്തകരാണ് കോളജില്‍ സമരത്തിന് നേതൃത്വം നല്‍കിയതെന്ന് പറയുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. തൊടുപുഴ എസ്.ഐ വിഷ്ണുകുമാറും സംഘവും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.