കോട്ടയം: വനിതദിനത്തില്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ ഭരണം വനിത പൊലീസിന്. എസ്.ഐ, ജി.ഡി ചാർജ്, പി.ആർ.ഒ ഡ്യൂട്ടി, സ്റ്റേഷൻ പാറാവ് തുടങ്ങിയ പ്രധാന ഡ്യൂട്ടികൾ വനിത പൊലീസ് ഉദ്യോഗസ്ഥരാകും വ്യാഴാഴ്ച നിർവഹിക്കുക. വനിതദിനത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വനിത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എൻ. ഫിലോമിന, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വനിത സബ് ഇന്‍സ്പെക്ടര്‍ സതി, വൈക്കം സ്റ്റേഷനിൽ എസ്.ഐ െറജിമോള്‍, പാമ്പാടി സ്റ്റേഷനിൽ എസ്.ഐ സരളാകുമാരി, ചങ്ങനാശ്ശേരി സ്റ്റേഷനിൽ എസ്.ഐ ഉഷാകുമാരി, പാലാ സ്റ്റേഷനിൽ എസ്.ഐ വിജയമ്മ എന്നിവരാകും സ്റ്റേഷൻ ഹൗസ് ഓഫിസർമാരാകുക. മേലുകാവ്, ഗാന്ധിനഗര്‍, കാഞ്ഞിരപ്പള്ളി മണര്‍കാട്, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ വനിത ഹെഡ് കോൺസ്റ്റബിൾമാർ ഇല്ലാത്തതിനാല്‍ ജി.ഡി ഡ്യൂട്ടിക്കായി വനിത പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ, സീനിയർ വുമൺ സിവിൽ പൊലീസ് ഓഫിസർമാരെ ചുമതലപ്പെടുത്തും. കോട്ടയം ട്രാഫിക്, മണര്‍കാട്, ഗാന്ധിനഗര്‍, മേലുകാവ്, പാല എന്നീ സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടിക്കായി ഓരോ വനിത പൊലീസ് ഉദ്യോഗസ്ഥരെ കോട്ടയം വനിത സെല്ലില്‍നിന്ന് നിയോഗിക്കും. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ കുറവുള്ള പൊലീസ് സ്റ്റേഷനുകളിൽ പി.ആർ.ഒ ഡ്യൂട്ടിക്കായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിൽനിന്നും ചിങ്ങവനം, തൃക്കൊടിത്താനം സ്റ്റേഷനുകളിലേക്ക് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്നും കുറവിലങ്ങാട് പൊലീസ് സ്റ്റേഷന് വൈക്കം പൊലീസ് സ്റ്റേഷനിൽനിന്നും മണര്‍കാട് പൊലീസ് സ്റ്റേഷനിലേക്ക് ജില്ല ക്രൈം ബ്രാഞ്ച് കോട്ടയത്തുനിന്നും കോട്ടയം ട്രാഫിക്, തിടനാട്, പൊന്‍കുന്നം, കിടങ്ങൂര്‍, മേലുകാവ്, മരങ്ങാട്ടുപിള്ളി, രാമപുരം എന്നീ സ്റ്റേഷനുകളിലേക്ക് കോട്ടയം, വൈക്കം വനിത സെല്ലില്‍നിന്ന് വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വനിതദിനത്തിൽ ജില്ല പൊലീസ് ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂർ നാൽപത്തിമല സെൻറ് തോമസ് പള്ളി ഹാളിൽ വ്യാഴാഴ്ച നടക്കുന്ന ആഘോഷ പരിപാടികൾ ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യും. ജനമൈത്രി പദ്ധതി, വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയുടെ ജില്ല നോഡൽ ഓഫിസറായ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വിനോദ് പിള്ള വനിത ഇൻസ്പെക്ടർ എൻ. ഫിലോമിന, പി.ആർ. സോണി മുണ്ടനാടക്കൽ, സിമി പ്ലാത്തോട്ടം, ബീനാമ്മ ജേക്കബ്, സിസ്റ്റർ മെർമിറ്റ് എന്നിവർ പങ്കെടുക്കും. ആഘോഷങ്ങൾക്ക് തിളക്കമേകാൻ ജില്ല പൊലീസിെൻറ വനിത സ്വയം പ്രതിരോധ പരിശീലന വിഭാഗത്തിെൻറ ഡെമോൺസ്‌ട്രേഷൻ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കുന്നതിന് 10 ലക്ഷം അനുവദിച്ചു കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ കാലാവധി കഴിഞ്ഞതുമൂലം ഇരുട്ടിലായിരിക്കുന്ന സാഹചര്യവും പഞ്ചായത്തുകള്‍ക്കുള്ള ഫണ്ടിെൻറ അപര്യാപ്തതയും കണക്കിലെടുത്ത് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി എം.എൽ.എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എൽ.എ അറിയിച്ചു. ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷൻ ജങ്ഷൻ, വെളിയന്നൂര്‍, പെരുവ, കാണക്കാരി എന്നിവിടങ്ങളിലാണ് പഴയ ലൈറ്റുകള്‍ നീക്കം ചെയ്ത് പുതിയ എൽ.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. കാണക്കാരി, വെളിയന്നൂര്‍, പെരുവ എന്നിവിടങ്ങളില്‍ ഒമ്പതിന് വൈകീട്ട് പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കലക്ടറേറ്റിൽനിന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറർപ്രൈസസിന് നിര്‍ദേശം നല്‍കിയതായി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.