രണ്ടുപേർക്ക് പരിക്ക് ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ ബോട്ടിലുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി കൊടിമുനൈ സ്വദേശി സൂസൈ മരിയാെൻറ മകൻ മരിയ നായകം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച മത്സ്യബന്ധനത്തിനായി മുനമ്പം ഹാർബറിൽനിന്ന് പുറപ്പെട്ട കന്യാമറിയം ബോട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്നര മണിക്കാണ് അപകടം. ബേപ്പൂരിൽനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനായി റോപ്പും കപ്പിയും ഉപയോഗിച്ച് വല കടലിലേക്ക് താഴ്ത്തുന്നതിനിടെ ഇരുമ്പ് പൈപ്പ് പൊട്ടി തെറിച്ച് കഴുത്തിൽകൊണ്ടാണ് മരണം. കന്യാകുമാരി സ്വദേശികളായ ആരോഗ്യം (38), ജോൺ (40) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരിയ നായകത്തിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർചറിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ ഉടമയെ വിവരമറിയിച്ച ശേഷം ഇതേ ബോട്ടിൽ ഏറ്റവും അടുത്ത ഹാർബറായ ബേപ്പൂരേക്ക് കൊണ്ടുവരുകയായിരുന്നു. വൈകീട്ട് 6.30ഒാടെ മൂന്നുപേരെയും ബേപ്പൂരിൽ എത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക പരിശോധനക്കു ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഹാർബറിലേക്കുള്ള വഴിമധ്യേയാണ് മരിയ നായകം മരണപ്പെട്ടത്. ബോട്ടിൽ ആകെ 14 ജോലിക്കാരാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് കന്യാകുമാരിയിൽനിന്ന് ബോട്ടുടമയും ബന്ധുക്കളും കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. മരിയ നായകത്തിെൻറ ഭാര്യ അർബുത നായകി. മക്കൾ: നൈസ്വിൻ, സജീവ്. സഹോദരങ്ങൾ. സ്റ്റീഫൻ രാജ്, അമൽരാജ്, അന്തോണി അടിമൈ, ജോർജ്, രാജ്കുമാർ, റീത്ത് മേരി, അമൃത മേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.