കോയമ്പത്തൂർ: തിരുച്ചിക്ക് സമീപം ഹെൽമറ്റിടാത്ത കുറ്റത്തിന് ഒാടിക്കൊണ്ടിരുന്ന ബൈക്ക് ബുള്ളറ്റിൽ പിന്തുടർന്ന പൊലീസ് ഇൻസ്പെക്ടർ കാൽകൊണ്ട് തള്ളിയിട്ടു. സംഭവത്തിൽ ബൈക്കിൽനിന്ന് നടുറോഡിലേക്ക് വീണ മൂന്നുമാസം ഗർഭിണിയായ യുവതി വാനിടിച്ച് മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന തിരുച്ചി തിരുവെറുമ്പൂർ ഉഷയാണ് (25) മരിച്ചത്. തിരുവെറുമ്പൂർ ഗണേഷാ റൗണ്ടാന ഭാഗത്ത് ബുധനാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. ഹെൽമറ്റിടാത്തതിനാൽ വാഹന പരിശോധനയുടെ ഭാഗമായി നിർത്താൻ പൊലീസ് കൈകാണിച്ചു. എന്നാൽ, നിർത്താതെ പോവുകയായിരുന്നു. ഇതിൽ കുപിതനായ പൊലീസ് ഇൻസ്പെക്ടർ കാമരാജ് ബുള്ളറ്റിൽ പിന്തുടർന്ന് ഒാടിക്കൊണ്ടിരുന്ന ബൈക്ക് കാലുകൊണ്ട് തട്ടി മറിച്ചിടുകയായിരുന്നു. ഇതിൽ ഉഷ നടുറോഡിലേക്ക് മറിഞ്ഞുവീണു. ഇൗ സമയത്ത് അതുവഴിവന്ന വാൻ കയറിയിറങ്ങുകയായിരുന്നു. ഭർത്താവിനെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃക്സാക്ഷികളും നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടി. അതിനിടെ ഇൻസ്പെക്ടർ മുങ്ങി. ആയിരക്കണക്കിനാളുകൾ സംഭവസ്ഥലത്ത് റോഡ് തടയൽ സമരം നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലെത്തത്തി പൊതുജനങ്ങളെ സമാധാനിപ്പിച്ച് തിരിച്ചയക്കാനുള്ള ശ്രമം നടത്തുന്നു. ഇൻസ്പെക്ടറുടെ പേരിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഫോേട്ടാ: cb367 തിരുച്ചി തിരുവെറുമ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥെൻറ നടപടിയിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.