കറുകച്ചാൽ: വിദേശത്ത് ജോലി വാങ്ങിനൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മണിമല മലയിൽ വീട്ടിൽ രാഹുൽ രാജിനെതിരെയാണ് കറുകച്ചാൽ, മണിമല, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലായി പണം നഷ്ട്ടപ്പെട്ടവർ പരാതി നൽകിയത്. 2016ൽ സ്വീഡനിൽ ആരംഭിക്കുന്ന ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞ് പ്രദേശവാസികളായ ഇരുപതോളം പേരിൽനിന്ന് പണം തട്ടിയതായാണ് പരാതിയിൽ പറയുന്നത്. 70,000 രൂപ മുതൽ മുകളിലേക്കാണ് ഇയാൾ വാങ്ങിയത്. രണ്ടുമാസത്തിനുള്ളിൽ ജോലി തരപ്പെടുത്താമെന്നുപറഞ്ഞ് പാസ്‌പോർട്ടും മറ്റു സർട്ടിഫിക്കറ്റുകളുമടക്കം വാങ്ങിയിരുന്നു. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും ജോലികിട്ടാതിരുന്നവർ ഇയാളെ തേടി വീട്ടിലെത്തിയപ്പോൾ ഡൽഹിയിലെ ഏജൻസിയിൽ ചില പിഴവുകൾ സംഭവിച്ചെന്നും പണം തിരികെവേണ്ടവർക്ക് രണ്ടുമാസത്തിനുള്ളിൽ നൽകാമെന്നും മറുപടിനൽകി. എന്നാൽ, 2017നുശേഷം ഇയാളെ തേടി ആളുകൾ വീട്ടിലെത്തിയപ്പോൾ എവിടെയാെണന്ന്് അറിയിെല്ലന്നാണ് വീട്ടുകാർ പറയുന്നത്. സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും പണവും നഷ്ടമായവർ മറ്റു ജോലികൾക്കുപോലും പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി വിവിധ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.