സ്വത്ത്​ തർക്കത്തിനിടെ ചവിട്ടേറ്റ് യുവതിയുടെ ഗർഭം അലസിയതായി പരാതി

കുമളി: സ്വത്ത് തർക്കത്തിനിടെ സഹോദര​െൻറ ചവിട്ടേറ്റ് യുവതിയുടെ ഗർഭം അലസിയതായി പരാതി. കുമളി കുളത്തുപാലത്ത് ഷാജിയുടെ ഭാര്യ മഹാലക്ഷ്മിയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. കുടുംബസ്വത്ത് ഭാഗംവെക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ രണ്ടു മാസം ഗർഭിണിയായ മഹാലക്ഷ്മിയെ സഹോദരൻ രാജ വയറ്റിൽ ചവിട്ടിയതായാണ് കേസ്. മെഡിക്കൽ പരിശോധനയിൽ ഗർഭം അലസിയതായി വ്യക്തമായതോടെ രാജ, ബന്ധുക്കളായ ഭാഗ്യം, രജിതമേരി എന്നിവർക്കെതിരെ കുമളി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.