ബാർ േകാഴക്കേസ്: ഗൂഢാലോചന നടത്തിയവരെ തനിക്ക് അറിയാം -കെ.എം. മാണി കോട്ടയം: ബാർ േകാഴക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും അവർ ആരാണെന്ന് അറിയാമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. കോടതിയിൽ കേസ് തുടരുന്നതിനാൽ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ േകാഴക്കേസിൽ തന്നെ മൂന്നാം തവണയും കുറ്റവിമുക്തനാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് റിപ്പോർട്ടിന്മേൽ തനിക്ക് അമിതാവേശമില്ല. സത്യം വിജയിക്കുകതന്നെ ചെയ്യും -മാണി കൂട്ടിച്ചേർത്തു. അഖിലേന്ത്യതലത്തിൽ കോൺഗ്രസ് ശക്തിപ്രാപിക്കുന്നതിലാണ് താൽപര്യം. കേരള കോൺഗ്രസ് നിലപാട് തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കും. അതിന് ഇപ്പോൾ സമയമായിട്ടില്ല. കോൺഗ്രസിനോടുള്ളത് സഹോദരസ്നേഹം മാത്രം. എൽ.ഡി.എഫിലേക്ക് പോകുമെന്നതിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.