കോട്ടയം: സംഭരിക്കാൻ മില്ലുടമകൾ തയാറാകാതെവന്നതോടെ വിവിധ പാടശേഖരങ്ങളിൽ കൂട്ടിയിട്ട നെല്ല് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ പുഞ്ച സീസണിലും മില്ലുകാർ നെെല്ലടുക്കാതെ വിട്ടുനിന്നിരുന്നു. കല്ലറ കൃഷിഭവനുകീഴിലെ വടക്കുപുറത്ത് വലിയകരി, പുത്തൻമ്യാലി പാടശേഖരങ്ങളിൽ പുഞ്ചകൃഷി നെല്ല് സംഭരിക്കാനാളില്ലാതെ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. തലയാഴം, വെച്ചൂർ, തലയോലപ്പറമ്പ് പ്രദേശങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. കൊയ്ത്ത് നടക്കാനിരിക്കുന്ന കുമരകം, ആർപ്പൂക്കര, ചങ്ങനാശ്ശേരി ഉൾപ്പെടെ പ്രദേശങ്ങളിലെ കർഷകരും ആശങ്കയിലാണ്. പാടശേഖരങ്ങളിൽനിന്ന് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്ന നെല്ല് അതേപടിയാണ് മില്ലുകാർ സംഭരിക്കുന്നത്. പതിര്, ഇട, കച്ചിത്തുരുമ്പ് എന്നിവയുടെ അളവ് കൂടുതലായതിനാൽ തൂക്കത്തിൽ 15 ശതമാനം ഇളവ് നൽകണമെന്നാണ് മില്ലുകാരുടെ നിർദേശം. കുമരകം മേഖലയിൽ കർഷകരുടെ നെഞ്ചിടിപ്പ് ഏറുകയാണ്. യന്ത്രത്തിൽ കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കാൻ മില്ലുകാർ യഥാസമയം എത്തുമോയെന്നാണ് കർഷകരുടെ ആശങ്ക. കുമരകത്തെ നാനൂറിൽ പാടശേഖരത്തെ കൊയ്ത്ത് ആരംഭിച്ചു. വരുംദിവസങ്ങളിൽ പൊൻമാത്തുരുത്ത്, കുഴികണ്ടം, കൊഞ്ചുമട നാനൂറിൽ, വിളക്കുമരക്കായൽ, കുന്നപ്പള്ളി തുരുത്ത് തുടങ്ങിയ പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കും. കൊയ്തെടുക്കുന്നത് യഥാസമയം സംഭരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ക്വിൻറൽ നെല്ല് പാടത്ത് കെട്ടിക്കിടക്കും. വേനൽ മഴകൂടി പെയ്താൽ നെല്ല് നനയുന്ന അവസ്ഥയുണ്ടാകും. നാല് മാസത്തിലേറെ അധ്വാനിച്ചുണ്ടാക്കിയ നെല്ല് അവസാനഘട്ടത്തിൽ നശിച്ചാൽ കർഷകരുടെ കണ്ണീർ പാടത്തുവീഴും. നൂറു ക്വിൻറൽ സംഭരിക്കുമ്പോൾ 17 കിലോ താര കുറക്കണമെന്ന മില്ലുകാരുടെ നിലപാടിനെത്തുടർന്ന് കർഷകർ നൽകാൻ കൂട്ടാക്കാത്തതും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. നെല്ലുസംഭരണത്തിന് മില്ലുകാർ താര കൂടുതൽ ആവശ്യപ്പെട്ടതാണ് കാരണം. മന്ത്രി പി. തിലോത്തമെൻറ നേതൃത്വത്തിൽ കോട്ടയത്ത് യോഗം ചേർന്ന് ഓരോ പാടശേഖരത്തിലും ചെറിയ അളവിൽ നെല്ല് ശേഖരിച്ച് ഈ സാമ്പിൾ പാറ്റി അനുവദനീയമായ പതിരിെൻറ ശതമാനം കുറക്കണമെന്ന് നിർദേശിച്ചിരുന്നു. ഇങ്ങനെ വരുമ്പോൾ ഒരു ക്വിൻറൽ നെല്ല് സംഭരിക്കുമ്പോൾ നാലുകിലോയിൽ താഴെെയ താര കുറക്കേണ്ടിവരൂവെന്ന് കർഷകർ പറയുന്നു. എന്നാൽ, ക്വിൻറലിന് 17 കിലോ നെല്ല് താര കുറക്കണമെന്നാണ് മില്ലുടമകൾ ആവശ്യപ്പെടുന്നതെന്ന് പാടശേഖര സമിതികൾ പറയുന്നു. മുൻവർഷങ്ങളിൽ ഒരു ക്വിൻറൽ നെല്ല് സംഭരിക്കുമ്പോൾ മില്ലുകാർ താരയായി മൂന്നുകിലോയാണ് കുറച്ചിരുന്നത്. സിവിൽ സപ്ലൈസ് നെല്ലുസംഭരണം ഏൽപിക്കുന്ന മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നുവെന്നും പരാതിയുണ്ട്. നെല്ലിന് തൂക്കമില്ലെന്നപേരിലാണ് താര കുറക്കുന്നത്. കവിയരങ്ങ് നടത്തി കുടമാളൂർ: കുടമാളൂർ കാവ്യാരവം സാഹിത്യസംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങും ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി. പ്രഫ. ശ്രീലകം വേണുഗോപാൽ അധ്യക്ഷതവഹിച്ചു. ചെല്ലമ്മ അതിരമ്പുഴ, ഡോ. മുഹമ്മദ് സുധീർ, പ്രകാശ് തിരുവാർപ്പ്, കുടമാളൂർ സുലൈമാൻ, സൈറാജാനി, രാജു പാമ്പാടി, ജോർജുകുട്ടി താവളം, എലിസബത്ത് ബാബു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.