തിരുവനന്തപുരം: ബംഗളൂരുവിൽ അതിഗുരുതരാവസ്ഥയിൽ കഴിയുന്ന പി.ഡി.പി ചെയർമാനും പ്രമുഖ ഇസ്ലാം മത പണ്ഡിതനുമായ അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പി.ഡി.പി നിവേദനം നൽകി. മഅ്ദനിക്ക് മേൽ ആരോപിക്കപ്പെട്ട കേസിൻമേലുള്ള വിചാരണ വേഗത്തിലാക്കുക, കർണാടക സർക്കാറുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി.ഡി.പി സംസ്ഥാന ഉപാധ്യക്ഷൻ പൂന്തുറ സിറാജ്, ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ കണ്ണൂർ, െമെലക്കാട് ഷാ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ എന്നിവർക്ക് നിവേദനം നൽകിയത്. മഅ്ദനിയുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടും അനുകൂല നടപടി സ്വീകരിക്കാത്ത കർണാടക സർക്കാറിെൻറ നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ബഹുജന മനഃസാക്ഷി ഉണർന്നുകാണണമെന്നും മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി കേരളീയ സമൂഹം രംഗത്തിറങ്ങണമെന്നും പി.ഡി.പി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.