ജയ്പുർ: മൂന്നു വയസ്സുകാരിയായ മകളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെ അറസ്റ്റു ചെയ്തു. സോണി ബെഹേറ (26) ആണ് പിടിയിലായത്. ഒഡിഷയിൽ ജയ്പുർ ജില്ലയിലെ മുഗ്പാൽ ഗ്രാമത്തിൽ ക്വാഖിയയിലാണ് സംഭവം. ബെഹേറയുടെ ഭർത്താവുമായുള്ള കലഹത്തിനൊടുവിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിെൻറ മാതാവിെൻറ പരാതിയിൽ സോണി ബെഹേറക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.