വെള്ളം ഇല്ലാതെ പത്തുനാള്‍; നാഗമ്പടം ജനസേവ കേന്ദ്രം ജീവനക്കാര്‍ ദുരിതത്തിൽ

കോട്ടയം: നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം സ​െൻറ് ആൻറണീസ് കോപ്ലക്‌സിലെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാര്‍ പത്തുദിവസമായി വെള്ളം ഇല്ലാതെ ദുരിതത്തില്‍. കുടിവെള്ള പൈപ്പ് ലൈന്‍ പൂട്ടിയതാണ് കാരണം. വാടക കുടിശ്ശിക വന്നതിനാലാണ് പൈപ്പ് പൂട്ടിയതെന്നാണ് കെട്ടിട ഉടമകളുടെ വാദം. നാലുപുരുഷ ജീവനക്കാരും അഞ്ച് സ്ത്രീ ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. വെള്ളം ഇല്ലാത്തതിനാല്‍ ശൗചാലയം ഉപയോഗിക്കാന്‍ കഴിയുന്നില്ല. രാവിലെ ഒമ്പതിന് തുടങ്ങുന്ന ജോലി വൈകീട്ട് ഏഴിനാണ് അവസാനിക്കുന്നത്. ശൗചാലയത്തില്‍ പോകേണ്ടി വന്നാലോ എന്ന ആശങ്കയിൽ ചൂടുകൂടിയിട്ടും വെള്ളം കുടിക്കാന്‍പോലും ഭയമാണ്. ഭക്ഷണം കഴിച്ചാല്‍ പാത്രം വൃത്തിയാക്കാതെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകും. പുരുഷജീവനക്കാര്‍ അടുത്ത ഹോട്ടലില്‍ പോകുേമ്പാൾ സ്ത്രീ ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ഡെപ്യൂട്ടേഷനില്‍ ജോലിക്കെത്തുന്നവരാണ് ഇവിടുത്തെ ജീവനക്കാര്‍. കെട്ടിട വാടക കൊടുക്കേണ്ടത് നഗരസഭയാണ്. 10 വര്‍ഷമായി നഗരസഭ വാടക കൊടുക്കുന്നില്ല. ലക്ഷങ്ങളാണ് വാടക കുടിശ്ശിക. പ്രതിമാസം 12,000 രൂപയാണ് വാടക. പ്രശ്‌നം നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.