കേരള സർവകലാശാലയിൽ ഇരട്ട പെൻഷൻ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ പെൻഷൻ നൽകാൻ പെടാപ്പാട് പെടുന്നതിനിടെ കേരള സർവകലാശാലയിൽനിന്ന് പെൻഷൻ പറ്റിയവർക്ക് ഇത്തവണ ഇരട്ട പെൻഷൻ. ട്രഷറി വകുപ്പിന് സംഭവിച്ച പിശക് കാരണം ഏഴുകോടിയുടെ അധിക െചലവാണ് സർക്കാറിന് ഇൗമാസം ഉണ്ടായത്. പ്രശ്നം പരിഹരിക്കാൻ പോംവഴി അന്വേഷിക്കുകയാണ് ട്രഷറി വകുപ്പ്. സർവകലാശാല ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും ബാങ്ക് മുഖേനയാണ് കഴിഞ്ഞമാസം വരെ നൽകിയിരുന്നത്. ഇൗ മാസം മുതൽ ഇത് ട്രഷറി വഴിയാക്കി. കേരള സർവകലാശാലയിൽനിന്ന് വിരമിച്ച 3000 പേർക്ക് പ്രതിമാസം ഏഴുകോടിയാണ് പെൻഷനായി നൽകുന്നത്. മാർച്ചിലെ പെൻഷനായി ഇരട്ടി തുകയാണ് അക്കൗണ്ടിൽ എത്തിയത്. അപ്രതീക്ഷിത സൗഭാഗ്യം കണ്ട് അമ്പരന്ന ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് ട്രഷറി വകുപ്പിന് പറ്റിയ പിഴവാണെന്ന് അറിഞ്ഞത്. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലാണ് ട്രഷറി വകുപ്പ്. അടുത്തമാസത്തെ പെൻഷനിൽ തട്ടിക്കിഴിക്കാമെന്ന് കരുതിയാൽ ഏഴുകോടിയുടെ പലിശ സർക്കാറിന് നഷ്ടപ്പെടും. ഉടൻ തിരിച്ചുപിടിക്കാമെന്ന് കരുതിയാൽ മുഴുവൻ തുകയും പിൻവലിച്ചവരുടെ കാര്യത്തിൽ അത് അസാധ്യവുമാകും. അതേസമയം, ആദായനികുതി കണക്കാക്കുേമ്പാൾ പെൻഷൻകാർക്ക് ഇരട്ടി നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇൗ മാസത്തെ വരുമാനം ഉൾപ്പെടെ ചേർത്താണ് ഇക്കൊല്ലത്തെ ആദായനികുതി കണക്കാക്കുന്നത്. അടുത്തമാസത്തെ പെൻഷൻ കൂടി ഇൗമാസം ലഭിച്ചതിനാൽ കൂടുതൽ തുക വരുമാന നികുതിയിനത്തിൽ അടയ്ക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.