തീര​േമഖല പദ്ധതി: പൊതു തെളിവെടുപ്പിനുള്ള നീക്കത്തി​െനതിരെ ഹരജി

കൊച്ചി: നിയമവ്യവസ്ഥകൾ പാലിക്കാതെ തീരേമഖല കൈകാര്യം ചെയ്യൽ പദ്ധതി അന്തിമമാക്കാൻ ജനങ്ങളിൽനിന്ന് തെളിവെടുപ്പ് നടത്താനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മാനദണ്ഡം പാലിക്കാതെയുള്ള തെളിവെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി യേശുദാസ് സ്റ്റീഫനും കൊല്ലം സ്വദേശി കാർത്തിക് ശശിയുമാണ് ഹരജി നൽകിയിരിക്കുന്നത്. പ്ലാനുകൾ അന്തിമമാക്കാൻ പരിസ്ഥിതി സംരക്ഷണ ചട്ടത്തിൽ പ്രത്യേക മാർഗരേഖകളുണ്ട്. ആദ്യം കരട് വിജ്ഞാപനം പുറപ്പെടുവിക്കണം. എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കാൻ 60 ദിവസം അനുവദിക്കണം. നിയമത്തി​െൻറ പരിധിയിൽ വരുന്ന മേഖലകളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണം. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് തെളിവെടുപ്പിനൊരുങ്ങുന്നത്. തയാറാക്കപ്പെട്ട രണ്ട് ഭൂപടങ്ങളിൽ ഒന്നുമാത്രമാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ പ്ലാനുകളാണ് പ്രസിദ്ധീകരിച്ചത്. പൊതു തെളിവെടുപ്പ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് അധികാരമില്ലെന്നും ഹരജിയിൽ വാദിക്കുന്നു. മലയാളത്തിൽ കരട് തീരേമഖല കൈകാര്യം ചെയ്യൽ പദ്ധതി പ്രസിദ്ധപ്പെടുത്തുക, പ്രാദേശിക തലത്തിൽ മാപ്പ് തയാറാക്കാൻ കേരള തീരമേഖല കൈകാര്യം ചെയ്യൽ അതോറിറ്റിയോട് നിർദേശിക്കുക എന്നീ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.