യാത്രക്ലേശത്തിന്​ പരിഹാരം മലയോര മേഖലയില്‍നിന്ന്​ കോട്ടയം മെഡിക്കല്‍ കോളജി​േലക്ക്​ രണ്ട് സര്‍വിസ്​

എരുമേലി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയില്‍നിന്ന് നാളെമുതൽ എരുമേലി: യാത്രക്ലേശത്തിന് പരിഹാരമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രണ്ട് സർവിസ് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് എരുമേലി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയില്‍നിന്ന് ചൊവാഴ്ചമുതൽ പുതിയ സർവിസ് ആരംഭിക്കുന്നത്. എരുമേലിയില്‍നിന്ന് രാവിലെ 4.40ന് പുറപ്പെടുന്ന ബസ് പമ്പാവാലിയില്‍ എത്തി ഇവിടെനിന്ന് 5.30ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെടും. ഈ ബസ് 5.50ന് എരുമേലി വഴി കടന്നുപോകും. രണ്ടാമത്തെ സർവിസ് എയ്ഞ്ചല്‍വാലി മൂലക്കയത്തുനിന്ന് ആരംഭിക്കും. രാവിലെ ഏഴിന് ആരംഭിച്ച് മൂലക്കയം, ഇടകടത്തി, പമ്പാവാലി, വഴി എരുമേലിയിലെത്തും. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സര്‍വിസ് നടത്തും. തദ്ദേശവാസികളുടെ വര്‍ഷങ്ങളായ കാത്തിരിപ്പിനൊടുവിലാണ് രണ്ട് സര്‍വിസ് ആരംഭിച്ചത്. മേഖലയില്‍ യാത്ര ക്ലേശം കൂടുതലായി അനുഭവപ്പെട്ടിരുന്നു. രാവിലെ ബസുകള്‍ കുറവായത് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതോടെ ഇൗ മേഖലയിൽനിന്ന് ആറോളം കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.