മദ്യപിച്ച്​ വാഹന​ം ഒാടിച്ചതിന്​ 75 പേർക്കെതിരെ കേസ്​

കോട്ടയം: ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ . അമിതവേഗതയിലും അശ്രദ്ധയിലും വാഹനം ഒാടിച്ചതിന് 194 പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാത്തതിന് 420 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 117 പേർക്കെതിരെയും നടപടിയെടുത്തു. അനധികൃത പാർക്കിങ്ങിന് 164 പേരിൽനിന്ന് പിഴയും ഇൗടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച 2829 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. തെള്ളകം പാടശേഖരത്ത് മോട്ടോര്‍ പുരക്ക് അനുവദിച്ച തുക ലാപ്സായേക്കും ഏറ്റുമാനൂര്‍: പേരൂര്‍ തെള്ളകം പാടശേഖരത്ത് മോട്ടോര്‍ പുരക്കായി അനുവദിച്ച തുക ലാപ്സായേക്കും. 160 ഏക്കറോളം വരുന്ന ഇൗ പാടത്തേക്ക് ജലസേചനത്തിനായി മോട്ടോര്‍ പുര നിര്‍മിക്കാൻ രണ്ടുലക്ഷം രൂപയാണ് കൃഷിവകുപ്പ് അനുവദിച്ചത്. കഴിഞ്ഞ നവംബര്‍ 25ന് കൂടിയ കര്‍ഷകസമിതി യോഗത്തിലാണ് തെള്ളകം പാടശേഖരസമിതിക്ക് മോട്ടോര്‍ പുര പണിയാന്‍ തുക അനുവദിച്ചതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചത്. ഇതിന് പാടശേഖരസമിതി കഴിഞ്ഞ ജനുവരി 12ന് പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍, അപേക്ഷയും പദ്ധതി റിപ്പോര്‍ട്ടും അസിസ്റ്റൻറ് കൃഷി ഡയറക്ടര്‍ തിരിച്ചയച്ചു. പാടശേഖര സമിതിക്ക് അനുവദിച്ച തുക സര്‍ക്കാറിലേക്ക് തിരിച്ചടച്ചതിനാല്‍ ലഭ്യമാക്കാനാകില്ലെന്നായിരുന്നു മറുപടി. ഇത് ഏറെ വിവാദമാവുകയും കർഷകർ അസിസ്റ്റൻറ് കൃഷി ഓഫിസറുടെ കാര്യാലയം ഉപരോധിക്കുകയും ചെയ്തിരുന്നു. സ്വകാര്യവ്യക്തി കുത്തിയതോടിനോടും മെയിന്‍ റോഡിനോടും ചേര്‍ന്ന് പാടശേഖരസമിതിക്ക് സൗജന്യമായി നല്‍കിയ അരസ​െൻറ് സ്ഥലത്താണ് മോട്ടോര്‍പുര നിര്‍മിക്കാനുദ്ദേശിച്ചത്. ഒന്നരവര്‍ഷം മുമ്പ് നഗരസഭ സെക്രട്ടറിയുടെപേരില്‍ ഈ സ്ഥലം എഴുതിക്കൊടുക്കുകയും ചെയ്തു. പേക്ഷ, തുക അനുവദിക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ല. ഇതിനിടെയാണ് കൃഷിവകുപ്പ് സഹായവുമായി എത്തിയത്. എന്നാൽ, തുക തിരിച്ചടച്ചെന്ന കൃഷിവകുപ്പ് നിലപാട് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇതിനിടെയാണ് രണ്ടാഴ്ചക്കകം നിർമാണം പൂര്‍ത്തിയാക്കിയാല്‍ പാടത്ത് മോട്ടോര്‍പുരക്കുള്ള തുക നല്‍കാമെന്ന വാഗ്ദാനവുമായി കൃഷിവകുപ്പ് വീണ്ടും രംഗെത്തത്തിയത്. സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് ബില്‍തുക മാറണമെന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, അമ്പത് കുതിരശക്തിയുടെ മോട്ടോര്‍ സ്ഥാപിക്കാനുള്ള പമ്പ് ഹൗസ് പണിയണമെങ്കില്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണമെന്ന് കർഷകർ പറയുന്നു. പുതിയ നിബന്ധനകളുമായി എത്തുന്നത് പണം നല്‍കാതിരിക്കാനുള്ള അടവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 160 ഏക്കറോളം വരുന്ന പാടത്തേക്ക് മീനച്ചിലാറ്റില്‍നിന്ന് കുത്തിയതോട്ടിലൂടെ ഒഴുകുന്ന വെള്ളം നിയന്ത്രിക്കാനും കൃഷി സുഗമമാക്കാനുമാണ് മോട്ടോര്‍ പുര സ്ഥാപിക്കുന്നത്. അതേസമയം, രണ്ടാഴ്ചക്കകം പണി തീര്‍ക്കാനാകില്ലെന്നും അനുവദിച്ച ഫണ്ട് നിലനിര്‍ത്തി പ്രവൃത്തി തീര്‍ക്കാൻ മൂന്നുമാസമെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാടശേഖരസമിതി കൃഷി ഓഫിസര്‍ക്ക് കത്ത് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.