ചൂട്ടുവേലിയിൽ ബൈക്കും സ്​കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക്​ പരിക്ക്​

കോട്ടയം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെ ചൂട്ടുവേലി ജങ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ വേളൂർ സ്വദേശി അഫ്സൽ(23), കാരാപ്പുഴ സ്വദേശി ഡാനിഷ് (17)എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും സജി, എബ്രഹാം എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൂട്ടുവേലിയിലെ ഇടവഴിയിൽനിന്ന് എം.സി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവാഹനങ്ങളിലും സഞ്ചരിച്ചവർ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ മറ്റു രണ്ടുപേരെ ഇതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലുപേരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.