ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോട്ടയം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പൊന്നാനി വായ്‌ത്തോരത്ത് നൗഷാദിനെയാണ് (39) എക്സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 10ഒാടെ കോട്ടയം ഇല്ലിക്കല്‍ പതിനഞ്ചില്‍കടവിലെ വാടകവീട്ടില്‍നിന്നാണ് ഇയാൾ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചെറിയ പൊതികളായി വില്‍ക്കാനാണ് നൗഷാദ് ലക്ഷ്യമിട്ടിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ വാടകക്ക് താമസം ആരംഭിച്ചത്. മുമ്പും പലതവണ നൗഷാദ് കമ്പത്തുനിന്ന് കഞ്ചാവ് എറണാകുളത്ത് എത്തിച്ച് വിറ്റിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെതുടർന്ന് എക്സൈസ് രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് െവള്ളിയാഴ്ച രാത്രി കഞ്ചാവുമായി നൗഷാദ് വീട്ടിലെത്തിയ വിവരം എക്സൈസിന് ലഭിക്കുന്നത്. കമ്പത്തുനിന്ന് 8000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇയാൾ എക്സൈസിന് മൊഴി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.