ഓർത്തഡോക്സ്​ സഭക്ക്​ 560 കോടിയുടെ ബജറ്റ്

കോട്ടയം: സഭയിലെ നിർധന വിധവകൾക്ക് പെൻഷൻ പദ്ധതി അടക്കുള്ള ജീവകാരുണ്യ പദ്ധതികളുമായി ഓർത്തഡോക്സ് സഭക്ക് 560 കോടിയുടെ ബജറ്റ്. മാനേജിങ് കമ്മിറ്റി യോഗത്തിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷതവഹിച്ചു. സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ബജറ്റ് അവതരിപ്പിച്ചു. അട്ടപ്പാടിയിലെ ഗിരിവർഗവിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസം, ഭവന നിർമാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരവാസികളുടെ പുനരധിവാസം തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. നിർധന വിധവകൾക്കുള്ള പെൻഷൻ പദ്ധതി പുതിയ പ്രഖ്യാപനമാണ്. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് അഞ്ചാമ​െൻറ സ്മാരകമായി പരുമലയിൽ ലോകോളജ്, കോട്ടയത്ത് ഓർത്തഡോക്സ് കൾച്ചറൽ സ​െൻറർ, പരുമല കാൻസർ സ​െൻറററി​െൻറ പ്രവർത്തന വിപുലീകരണം, സഭാകവി സി.പി. ചാണ്ടിയുടെ സ്മാരകമായി പഴയസെമിനാരിയിൽ ഓഡിയോ- വിഡിയോ ആർകേവ്സ്, കോട്ടയം കാരാപ്പുഴയിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവ സ്മാരകം, പീരുമേട്ടിലും നരിയാപുരത്തും വിദ്യാർഥികൾക്കുള്ള ക്യാമ്പ് സ​െൻററുകൾ എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. ഡയാലിസിസ് -കരൾമാറ്റ രോഗികൾക്കുള്ള സ്നേഹസഹായ പദ്ധതി, സഭയുടെ മാനവശാക്തീകരണ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന 'സിനേർഗിയ'-ഉൗർജ-ജല സംരക്ഷണ പദ്ധതി, വൈദികരുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വൈദിക മെഡിക്കൽ ഇൻഷുറൻസ്, ദാരിദ്യ്രരേഖക്ക് താഴെയുള്ള ശുശ്രൂഷകർക്കും പള്ളി സൂക്ഷിപ്പുകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ്, നിർധനരായ സഭാംഗങ്ങൾക്ക് കിടാപ്പാടം നിർമിക്കുന്നതിനുള്ള ഭവന-സഹായം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസ സഹായം തുടങ്ങിയവക്ക് കൂടുതൽ തുക വകകൊള്ളിച്ചിട്ടുണ്ട്. ഫാ. ഡാനിയേൽ തോമസ് ധ്യാനം നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.