രണ്ട് വൃക്കയും തകരാറിലായ യുവാവിന് സഹാ​യം തേടി പഞ്ചായത്ത്

പനച്ചിക്കാട്: രണ്ട് വൃക്കയും തകരാറിലായ യുവാവിന് കാരുണ്യത്തി​െൻറ കരം നീട്ടാൻ പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ. 18ാം വാര്‍ഡില്‍ ചാന്നാനിക്കാട് കാര്‍ത്തികയില്‍ ഡി. ശിവന്‍കുട്ടിയുടെ (39) വൃക്ക മാറ്റിവെക്കാനും തുടര്‍ ചികിത്സക്കുമായി 10 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് പൊതുധനസമാഹരണത്തിലൂടെ കണ്ടെത്തുന്നത്. പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെ പിതാവായ ശിവന്‍കുട്ടി എൽ.െഎ.സി ഏജൻറായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. നിർധനകുടുംബത്തി​െൻറ ഏക അത്താണിയായ ശിവന്‍കുട്ടി വൃക്കരോഗത്തിന് അടിമയായതോടെ ചികിത്സക്കും വീട്ടുചെലവുകള്‍ക്കുമായി പണം കണ്ടെത്താനാവാതെ കുടുംബം നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിലാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് രക്ഷാസമിതി രൂപവത്കരിച്ച് പൊതുധനസമാഹരണത്തിന് രൂപംനല്‍കിയത്. ഞായറാഴ്ച 11 മുതല്‍ നാലുവരെ അഞ്ചുമണിക്കൂര്‍ കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്തിലെ 23 വാര്‍ഡുകളിലും മേഖല അടിസ്ഥാനത്തില്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുകയില്‍നിന്ന് 10 ലക്ഷം രൂപ ശിവന്‍കുട്ടിയുടെ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി വിനിയോഗിക്കും. ശിവന്‍കുട്ടിയുടെ മാതാവാണ് വൃക്ക നല്‍കുന്നത്. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ നേതൃത്വത്തിലാണ് രക്ഷാസമിതി. ധനസമാഹരണത്തി​െൻറ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ആർ. സുനില്‍ കുമാർ, ജനറല്‍ കണ്‍വീനര്‍ ജോസഫ് അലക്‌സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനില വിജു, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ റോയി മാത്യു, വാര്‍ഡ് അംഗം ഡോ. ലിജി വിജയകുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ശശികല എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.