വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂരാലി: തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ മേസ്തിരി പണിക്കാരനെ കൂരാലിയിലെ . 50 വര്‍ഷത്തിലേറെയായി ഇളങ്ങുളം മേഖലയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തുവന്നിരുന്ന മൈക്കിളിനെയാണ് (68) വ്യാഴാഴ്ച വൈകീട്ട് മുറിയിലെ കട്ടിലില്‍ രക്തം ഛര്‍ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ മുഴുവന്‍ മുറി അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ കടക്കാര്‍ക്ക് സംശയം തോന്നി വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പൊന്‍കുന്നം പൊലീസാണ് സ്ഥലത്തെത്തി മുറി തുറന്ന് അകത്തുകയറി മരണം സ്ഥിരീകരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നീക്കും. കഴിഞ്ഞയാഴ്ച നാട്ടിലേക്കുപോയ മൈക്കിള്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഭാര്യയും മക്കളും നാഗര്‍കോവിലിലാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.