വികസന പദ്ധതികൾക്ക്​ മുൻഗണന; പാലാ നഗരസഭക്ക്​ 40 കോടിയുടെ ബജറ്റ്

പാലാ: നഗരസഭയിൽ 2018-19 വർഷത്തേക്ക് 40,73,09,936 രൂപ വരവും 36,47,70,743 രൂപ െചലവും 4,25,39,193 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ പ്രഫ. സെലിൻ റോയി തകിടിയേൽ അധ്യക്ഷതവഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച 26ന് നടക്കും. നൂറോളം വികസന പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നു. വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ കുടിവെള്ള പദ്ധതികൾക്കായി 40 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഇതോടൊപ്പം നിലവിൽ നഗരസഭയുടെ അധീനതയിലുള്ള കിണറുകൾ വൃത്തിയാക്കുന്നതിന് രണ്ടുലക്ഷവും മീനച്ചിലാറും ളാലം തോടും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി 10 ലക്ഷവും വകയിരുത്തി. 20 രൂപക്ക് ഉച്ചയൂണ് പദ്ധതി നടപ്പാക്കി മാതൃകയാകാൻ നഗരസഭക്ക് കഴിഞ്ഞ സാഹചര്യത്തിൽ അഞ്ച് രൂപക്ക് ഇഡലിയും സാമ്പാറും നൽകുന്ന ന്യായവില ഭക്ഷണശാല ഉടൻ ആരംഭിക്കും. ഇതിനായി രണ്ടുലക്ഷം നീക്കിെവച്ചു. റോഡുകളുടെ നവീകരണത്തിന് 250 ലക്ഷം രൂപയും പൊതുടോയ്ലറ്റുകളുടെ നവീകരണത്തിനായി 10 ലക്ഷവും കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷവും നീക്കിവെച്ചു. ഭിക്ഷാടകരെ നിയന്ത്രിക്കുന്നതിനായി പാലാ മരിയാസദനവുമായി ചേർന്ന് നടപ്പാക്കിയ യാചകപുനരധിവാസ പദ്ധതിക്ക് അഞ്ചുലക്ഷവും തെരുവുനായ് സംരക്ഷണ കേന്ദ്രത്തിന് അഞ്ചുലക്ഷവും നഗരസഭ മെഡിക്കൽ ലാബ് പ്രവർത്തനങ്ങൾക്കായി 10 ലക്ഷവും വകയിരുത്തി. നഗരസഭ പൊതുശ്മശാനത്തിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 10 ലക്ഷം അനുവദിച്ചു. നഗരസഭ ഓപൺ സ്റ്റേജ് പരിസരം നവീകരിക്കാൻ അഞ്ചുലക്ഷവും ആർ.വി പാർക്കിൽ അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ചു ലക്ഷം രൂപയും പന്ത്രണ്ടാം മൈലിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്നതിന് 25 ലക്ഷവും പാലായെ സമ്പൂർണ യോഗ നഗരമാക്കി മാറ്റുന്നതിന് അഞ്ചു ലക്ഷവും നീക്കിെവച്ചു. അംഗൻവാടികൾക്കായി 20 ലക്ഷവും മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമിക്കാൻ 20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. വിശ്രാംസങ്കേത്, മുനിസിപ്പൽ ഓഫിസ്, ന്യൂ മുനിസിപ്പൽ കോംപ്ലക്സ്, മാർക്കറ്റ് കോംപ്ലക്സ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം നീക്കിെവച്ചു. ബസ് ടെർമിനലുകളുടെ നവീകരണത്തിന് 20 ലക്ഷം രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലാ മുനിസിപ്പാലിറ്റിയിൽ സ്ത്രീകൾക്കു മാത്രമായി താമസിക്കാൻ 'ഷീ ലോഡ്ജ് ' ആരംഭിക്കും. നഗരസഭ പ്രദേശത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കാൻ 20 ലക്ഷവും പ്രീമെട്രിക് ഹോസ്റ്റൽ, എസ്.സി വിഭാഗത്തിന് ഉപരിപഠന ധനസഹായം എന്നിവക്കായി അഞ്ച് ലക്ഷവും മുനിസിപ്പൽ ലൈബ്രറിക്ക് അഞ്ച് ലക്ഷവും നീക്കിെവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.