ന്യൂഡൽഹി: ഒാറിയൻറൽ ബാങ്ക് ഒാഫ് കൊമേഴ്സ് ഉൾപ്പെട്ട 389.85 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിലെ പ്രതി ഡൽഹി കേന്ദ്രമായ ദ്വാരകദാസ് സേത്ത് ജ്വേല്ലഴ്സിെൻറ പ്രമോട്ടർ സഭ്യ സേത്തിനെ കണ്ടെത്താൻ സി.ബി.െഎ ഇൻറർപോളിനെ സമീപിച്ചു. അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സി.ബി.െഎ നൽകിയ നോട്ടീസിന് പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണിത്. എഫ്.െഎ.ആറിൽ പ്രതിസ്ഥാനത്തുള്ള റീത്ത സേത്തിെന സി.ബി.െഎ വ്യാഴാഴ്ച ചോദ്യം െചയ്തു. പ്രതിപ്പട്ടികയിൽ ഇല്ലാത്ത സേത്തിെൻറ ഭാര്യ പുനിതയെയും ഡൽഹിക്ക് പുറത്തുള്ള കേന്ദ്രത്തിൽ ചോദ്യം ചെയ്തു. ഡയറക്ടർമാരായ സഭ്യ സേത്തിനും റീത്തക്കും പുറമെ കൃഷ്ണകുമാർ സിങ്, രവി സിങ് എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.