ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഇൗ മാസം ഒമ്പതിന് ഇന്ത്യയിൽ എത്തും. ഇന്ത്യയും ഫ്രാൻസും തമ്മിൽ സാമ്പത്തിക- രാഷ്്ട്രീയ- തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 'ഇൻറർനാഷനൽ സോളാർ അലയൻസ്' കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും പെങ്കടുക്കും. റിപ്പബ്ലിക് ദിന പരേഡിൽ പെങ്കടുക്കാനായി 2016ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. 2017 ജൂണിലാണ് മോദി അവസാനമായി ഫ്രാൻസ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.