സി.പി.​െഎക്കെതിരെ അഴിമതി ആരോപണവുമായി കേരള കോൺഗ്രസ്​

കോട്ടയം: പൊന്തന്‍പുഴയിലെ വനഭൂമി പ്രശ്‌നത്തില്‍ യഥാർഥരേഖകള്‍ കോടതിയിൽ ഹാജരാക്കാതെ വനം വകുപ്പ് സ്വകാര്യ വ്യക്തികളുമായി ഒത്തുകളിച്ചെന്നും ഇതിനു പിന്നിൽ വൻ അഴിമതി നടന്നതായും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ്. ഇതിലൂടെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂല വിധി ലഭിച്ചത്. ഏഴ് കോടി കൈക്കൂലി വാങ്ങിയാണ് ഇൗ തിരിമറിക്ക് കൂട്ടുനിന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന സി.പി.െഎയുെട യഥാർഥമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കോടതിയിൽ രേഖകൾ ഹാജരാക്കാെത കേസ് അട്ടിമറിച്ച സംഭവവും ഇതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പാര്‍ട്ടി പരാതി നല്‍കും. ഹൈകോടതിയില്‍ ഹാജരായ സര്‍ക്കാര്‍ പ്ലീഡറെ ബലിയാടാക്കി തലയൂരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളുടെ അഴിമതിയെക്കുറിച്ച് മിണ്ടാത്ത സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി കെ.എം. മാണിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പരാമര്‍ശം പിന്‍വലിക്കാന്‍ സുധാകര്‍ റെഡ്ഡി തയാറാകണം. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികളെ നേരിടേണ്ടി വരും. സുധാകര്‍ റെഡ്ഡി കാനം രാജേന്ദ്ര​െൻറ തത്തയായി മാറരുത്. എല്‍.ഡി.എഫിലെ തങ്ങളുടെ നിലനിൽപിലുള്ള ആശങ്കയും ഉള്‍ഭയവും മൂലമാണ് ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിക്കുന്നത്. മാണിക്കെതിരായ പോരാട്ടത്തി​െൻറ ഉൽപന്നമാണ് ഇടതു മന്ത്രിസഭ എന്ന് ആവര്‍ത്തിക്കുന്ന സി.പി.ഐ, മാണിയെ നിരപരാധിയായി കോടതി പ്രഖ്യാപിച്ചാല്‍ ഉല്‍പന്നം ഉപേക്ഷിച്ച് മാപ്പു പറയാന്‍ തയാറാകുമോ. കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം പിന്തുണയോടെ ബി.ജെ.പി അംഗം വൈസ് പ്രസിഡൻറായതിെനക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.