സി.പി.​െഎ നടത്തുന്നത്​ നിഴൽയുദ്ധം ^കേരള കോൺഗ്രസ്​ എം

സി.പി.െഎ നടത്തുന്നത് നിഴൽയുദ്ധം -കേരള കോൺഗ്രസ് എം സി.പി.െഎ നടത്തുന്നത് നിഴൽയുദ്ധം -കേരള കോൺഗ്രസ് എം കോട്ടയം: സി.പി.എമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതുനേരെ പറയാനുള്ള ആർജവം സി.പി.െഎ കാണിക്കണമെന്നും അതിന് ധൈര്യമില്ലാതെ നിഴൽ യുദ്ധം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി. തങ്ങൾക്ക് ലഭിച്ച തിരുവനന്തപുരം പാർലമ​െൻറ് സീറ്റ് 4.65 കോടിക്ക് സ്വാശ്രയ കോളജ് മുതലാളിക്ക് വിറ്റ പാർട്ടിയാണ് സി.പി.ഐ. പാർട്ടി അന്വേഷണ കമീഷൻ തന്നെ സ്ഥിരീകരിച്ച അഴിമതി ഏത് 'ആദർശ പരിപ്രേക്ഷണത്തിൽ' പെട്ടതാെണന്ന് മറ്റുള്ളവർക്ക് നേരെ വിരൽചൂണ്ടും മുമ്പ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വിശദീകരിക്കണം. സി.പി.ഐയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. മുന്നണി ബന്ധം സംബന്ധിച്ചു ആർക്കും അപേക്ഷ നൽകിയിട്ടില്ല. എന്നിട്ടും കേരള കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് അസ്തിത്വഭയം കൊണ്ടാണ്. കൊലപാതകത്തിനെതിരായ സി.പി.ഐ നിലപാടി​െൻറ പൊള്ളത്തരവും ജനം തിരിച്ചറിഞ്ഞു. മൂന്നു ദിവസത്തിനിടെ രണ്ടുപേരുടെ ജീവൻ എടുത്ത പാർട്ടിയാണ് അത്. പ്രവാസിയായിരുന്ന സുഗത​െൻറയും മണ്ണാർക്കാട്ടെ സഫീറി​െൻറയും. മണ്ണാർകാട്ട് പൊതുസമ്മേളനം നടത്തി കാനം രാജേന്ദ്രൻ തന്നെ നേരിട്ടെത്തി ആഘോഷപൂർവം സി.പി.ഐയിൽ അംഗത്വം നൽകിയവരാണ് പ്രതികൾ. എന്നിട്ടും സംഭവത്തിൽ തങ്ങൾക്കു ബന്ധമില്ലെന്ന് പറയുന്ന കാനത്തിേൻറത് ആത്മവഞ്ചനയാണ്. ഈ ആത്മവഞ്ചന കലയും തൊഴിലുമാക്കി അധികനാൾ ആളുകളെ പറ്റിക്കാമെന്നു സി.പി.ഐ കരുതേണ്ടന്നും പുതുശേരി പ്രസ്താവനയിൽ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.