കശ്​മീരിൽ തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബന്ദിപോര ജില്ലയിൽ ഹാജിൻ പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ തീവ്രവാദി കൊല്ലപ്പെട്ടു. ഷകുർദിൻ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടർന്ന് വ്യാഴാഴ്ച രാവിലെ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരവാദികൾ വെടിയുതിർത്തതോടെയുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. എ.കെ 47 ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.