പന്തളം: മികച്ച നേട്ടവുമായി പന്തളം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം. കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നടത്തുന്ന സാംസ്കാരിക വിനിമയ പരിപാടിയിൽ കേരള ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമിെൻറ പ്രതിനിധിയായി ചൈനയിൽ ജൂലൈ രണ്ട് മുതൽ 11 വരെ പര്യടനം നടത്താൻ പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയറും സംഗീതപ്രതിഭയുമായ അനന്തഗോപനെ തെരഞ്ഞെടുത്തു. അനന്തഗോപന് യാത്രയയപ്പ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്നു. നായർ സർവിസ് സൊസൈറ്റിയുടെ പന്തളം താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജില്ല കൺവീനർ ബിജുകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോഒാഡിനേറ്റർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഗീതാദേവി, ജയശ്രീ, പി.ആർ. ഗിരീഷ്, കൃഷ്ണകുമാർ, എച്ച്.എം.ആർ. ഗീത, രാധാമണി, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.