ജോലി സമയം അവസാനിച്ചു; രണ്ട്​ വയസ്സുകാര​ിയുടെ കാലിലെ പ്ലാസ്​റ്റർ പകുതി നീക്കി ജീവനക്കാരി മടങ്ങി

വൈക്കം: രണ്ട് വയസ്സുകാരിയുടെ കാലിലെ പ്ലാസ്റ്റർ പകുതി നീക്കിയശേഷം ഡ്യൂട്ടി സമയം തീർന്നെന്ന് കാട്ടി ജീവനക്കാരി മടങ്ങിയെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിൽ മകളുമായി എത്തിയ ഭിന്നശേഷിക്കാരായ ദമ്പതികൾക്കാണ് ഇൗ ദുരനുഭവം. കാലിലെ ബാക്കി ഭാഗത്തെ പ്ലാസ്റ്റർ നീക്കാൻ ഏറെനേരം ഇവർക്ക് കാത്തുനിൽക്കേണ്ടി വന്നതോടെ കണ്ടുനിന്ന മറ്റുള്ളവർ ബഹളംെവച്ചു. തുടർന്ന് അടുത്ത ഡ്യൂട്ടിക്കാരൻ എത്തി കുട്ടിയുടെ കാലിലെ പ്ലാസ്റ്റർ ബാക്കി ഭാഗവും മുറിച്ചുമാറ്റി. ചൊവ്വാഴ്ച വൈകീട്ട് 4.30ഒാടെയാണ് പള്ളിപ്രത്തുശ്ശേരി കൈതക്കാട്ടുമുറിയിൽ കെ.കെ. സുധീഷും ഭാര്യ രാജിയും മകൾ ആര്യയുടെ കാലിൽ ഇട്ടിരുന്ന പ്ലാസ്റ്റർ മാറ്റാൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം പ്ലാസ്റ്റർ മുറിക്കാൻ അമ്മ കുട്ടിയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയി. കൂടെ നടന്നെത്താൻ കഴിയാത്തതിനാൽ പിതാവ് ആശുപത്രിയുടെ ആളൊഴിഞ്ഞ ഭാഗത്ത് ഇരിക്കുകയായിരുന്നു. ഡ്രസിങ് റൂമിൽ ഉണ്ടായിരുന്ന വനിത ജീവനക്കാരി കുട്ടിയുടെ കാലിലെ പ്ലാസ്റ്ററി​െൻറ പകുതിഭാഗം മുറിച്ചുമാറ്റിയ ശേഷം ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ജോലി അവസാനിപ്പിച്ചു. നിരാലംബരായ കുടുംബത്തി​െൻറ ദയനീയാവസ്ഥ കണ്ട് ആശുപത്രിയിൽ ഉണ്ടായിരുന്നവർ ഇത് ചോദ്യം ചെയ്തു. തുടർന്ന് മറ്റൊരാൾ ഡ്യൂട്ടി റൂമിലെത്തി പ്ലാസ്റ്റർ പൂർണമായും നീക്കംചെയ്തു. ജീവനക്കാരിക്കെതിരെ വൈക്കം പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ഇവർ പരാതി നൽകി. ഭിന്നശേഷിക്കാരനായ സുധീഷ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.