എം.എസ്​സി ഫുഡ്‌ടെക്‌നോളജി

പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് െഡവലപ്‌മ​െൻറ് (സി.എഫ്.ആര്‍.ഡി)യുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ 2018-20 വര്‍ഷത്തെ എം.എസ്സി ഫുഡ്ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ആറ്. അപേക്ഷ ഫോറവും വിശദവിവരവും www.supplycokerala.comല്‍ ലഭിക്കും. ട്രേഡ്‌സ്മാന്‍ ഒഴിവ് അടൂർ: അടൂർ ഗവ. പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ ഇന്‍ ഒാട്ടോമൊബൈല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവര്‍ ജൂലൈ രണ്ടിന് രാവിലെ 11ന് കോളജില്‍ നടക്കുന്ന ഇൻറര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോൺ: 04734 231776. ഐ.ടി.ഐ പ്രവേശനം പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐ.ടി.ഐയില്‍ എൻ.സി.വി.ടി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലും എസ്.എസ്.എൽ.സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 820 രൂപ ലംപ്‌സം ഗ്രാൻറും 630 രൂപ പ്രതിമാസ സ്റ്റൈപൻഡും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂനിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യമുണ്ട്. അപേക്ഷ ഫോറം ഐ.ടി.ഐയില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഈ മാസം 30ന് മുമ്പ് ഐ.ടി.ഐയില്‍ ലഭിക്കണം. ഫോൺ: 04734 252243, 9496815907. പന്തളം തെക്കേക്കര ഗ്രാമസഭകൾ പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ചുവടെ പറയുന്ന തീയതികളില്‍ നടക്കും. പെരുമ്പുളിക്കല്‍ വാര്‍ഡിലേത് ജൂലൈ ഏഴിന് ഉച്ചക്ക് രണ്ടിന് എസ്.ആർ.വി.യു.പി.എസിലും മന്നം നഗറിലേത് രാവിലെ 10ന് പെരുംപുളിക്കല്‍ എൻ.എസ്.എസ് ഹൈസ്‌കൂളിലും പടുകോട്ടുക്കല്‍ വാര്‍ഡിലേത് രണ്ടിന് രാവിലെ 10ന് കുടുംബക്ഷേമ ഉപകേന്ദ്രത്തിലും കീരുകുഴിയിലേത് ഉച്ചക്ക് രണ്ടിന് ബാലികാമഠത്തിലും നടക്കും. ഭഗവതിക്കുംപടിഞ്ഞാറ് വാര്‍ഡിലേത് നാലിന് ഉച്ചക്ക് രണ്ടിന് 442ാം നമ്പര്‍ സഹകരണ ബാങ്കിലും ഇടമാലി വാര്‍ഡിലേത് എട്ടിന് ഉച്ചക്ക് രണ്ടിന് ഒരിപ്പുറം ജി.എൽ.പി.ജി.എസിലും പാറക്കരയിലേത് അഞ്ചിന് ഉച്ചക്ക് രണ്ടിന് 49ാം നമ്പര്‍ അംഗൻവാടിയിലും മങ്കുഴി വാര്‍ഡിലേത് ആറിന് ഉച്ചക്ക് രണ്ടിന് പകല്‍വീട്ടിലും ചേരും. തട്ടയിലേത് എട്ടിന് രാവിലെ 10ന് തട്ട ഗവ. എല്‍.പി.എസിലും മല്ലിക വാര്‍ഡിലേത് ഒമ്പതിന് രാവിലെ 10ന് പി.എച്ച്.സിയിലും മാമ്മൂട് വാര്‍ഡിലേത് ഒന്നിന് ഉച്ചക്ക് രണ്ടിന് പൊങ്ങലടി എസ്.വി.എച്ച്.എസിലും പൊങ്ങലടി വാര്‍ഡിലേത് മൂന്നിന് ഉച്ചക്ക് രണ്ടിന് മാതൃ-ശിശു മന്ദിരത്തിലും ചെറിലയം വാര്‍ഡിലേത് മൂന്നിന് രാവിലെ 10ന് ചെറുലയം ജി.എൽ.പി.എസിലും പറന്തല്‍ വാര്‍ഡിലേത് ഒമ്പതിന് ഉച്ചക്ക് രണ്ടിന് പറന്തല്‍ ഡബ്ല്യു.എല്‍.പി.എസിലും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. മല്ലപ്പള്ളി ബ്ലോക്കിൽ പാല്‍ വില ഇനി ബാങ്ക് വഴി മല്ലപ്പള്ളി: ക്ഷീരവികസന യൂനിറ്റില്‍ പാൽ വില വിതരണം പൂര്‍ണമായും ബാങ്ക് വഴിയാക്കി. യൂനിറ്റിന് കീഴിലുള്ള 27 സംഘങ്ങളിലാണ് പാല്‍വില ബാങ്കിലൂടെ ലഭ്യമാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് പദ്ധതി നടപ്പാക്കിയത്. 1300 ക്ഷീരകര്‍ഷകരാണ് ഈ സംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. പ്രതിമാസം 2.5 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. സംഘത്തില്‍ നല്‍കുന്ന പാലി​െൻറ അതത് കാലയളവിെല വില കണക്കാക്കി സംഘം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ദിനേന രണ്ട് ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ക്ഷീരവികസ വകുപ്പ് െഡയറി സോണ്‍ പദ്ധതി നടപ്പാക്കുന്ന 50 ബ്ലോക്കുകളില്‍ ഒന്നാണ് മല്ലപ്പള്ളി. കഴിഞ്ഞവര്‍ഷം 50 ലക്ഷം രൂപയുടെ ക്ഷീരവികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. 120 പുതിയ കറവപ്പശുക്കളെ വാങ്ങുന്നതുള്‍പ്പെടെ ആധുനികരീതിയിലുള്ള കാലിത്തൊഴുത്ത് നിര്‍മാണം, കറവയന്ത്രം തുടങ്ങി കര്‍ഷകര്‍ക്കായി നിരവധി സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ െഡയറി സോണ്‍ പദ്ധതിയിലൂടെ ബ്ലോക്കിന് ലഭ്യമായി. ഓട്ടോമാറ്റിക് പാൽ കലക്ഷന്‍ യൂനിറ്റ് ഉള്‍പ്പെടെ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തില്‍ 21 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷം പാല്‍ സംഭരണം മൂന്നരലക്ഷം ലിറ്ററാക്കാനാണ് മല്ലപ്പള്ളി ബ്ലോക്ക് ലക്ഷ്യമിടുന്നത്. നോട്ട്് ക്ഷാമത്തി​െൻറ പശ്ചാത്തലത്തില്‍ 2016ലാണ് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വില ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ ക്ഷീര വികസന വകുപ്പ് ഉത്തരവിറക്കിയത്. ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ ഒന്നിക്കണം -വീണ ജോർജ് പത്തനംതിട്ട: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് വീണ ജോര്‍ജ് എം.എൽ.എ പറഞ്ഞു. വനിത-ശിശു വികസന വകുപ്പ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി എന്നിവ ചേർന്ന് വിദ്യാഭ്യാസ വകുപ്പ്, കോന്നി എം.എം.എൻ.എസ്.എസ് കോളജ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ജില്ലയിലെ ലഹരിമരുന്ന്-മനുഷ്യക്കടത്ത് വിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലഹരി വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളെ പെട്ടെന്ന് അറിയിക്കണമെന്നും ഒപ്പമുള്ളവരെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം വിദ്യാർഥികള്‍ക്കുണ്ടെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് പി.ടി. എബ്രഹാം, ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ സൂസമ്മ മാത്യു, ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ആർ. ജയകൃഷ്ണൻ, ജില്ല സാമൂഹികനീതി ഓഫിസര്‍ എല്‍. ഷീബ, വിമുക്തി ജില്ല കോഒാഡിനേറ്റര്‍ ബി. ഷാജിമോൻ, എം.എം.എന്‍.എസ്.എസ് കോളജ് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി സി. വര്‍ഗീസ്, സാമൂഹികപ്രവര്‍ത്തകന്‍ ഷാന്‍ രമേശ് ഗോപൻ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴാഴ്ച മുതല്‍ ജൂലൈ രണ്ടുവരെ പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.